muddy : സാഹസിക രംഗങ്ങളുമായി 'മഡ്ഡി' എത്തുന്നു; ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം

By Web TeamFirst Published Dec 9, 2021, 12:54 PM IST
Highlights

ചിത്രം നാളെ തിയറ്ററുകളിലെത്തും

നവാഗതനായ ഡോ.പ്രഗ്ഭൽ (Dr. Pragabhal) സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡി ( muddy) നാളെ തിയറ്ററുകളിലെത്തും. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. 'കോസ്റ്റ്ലി മോഡിഫൈഡ്' 4x4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം പികെ7 പ്രൊഡക്ഷന്‍റെ ബാനറില്‍ പ്രേമ കൃഷ്‍ണ ദാസ് ആണ്. എഡിറ്റിംഗ് സാന്‍ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈന്‍ രവി ബസ്‍റൂര്‍, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭല്‍, ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. സംഭാഷണം എഴുതിയിരിക്കുന്നത് ആര്‍ പി ബാല. യുവാന്‍ കൃഷ്‍ണ, റിഥാന്‍ കൃഷ്‍ണ, അമിത് ശിവദാസ്, രണ്‍ജി പണിക്കര്‍, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

click me!