muddy : ദൃശ്യവിരുന്നൊരുക്കി മഡ്ഡി; തിയറ്ററുകളില്‍ പ്രദർശനം തുടരുന്നു

By Web TeamFirst Published Dec 14, 2021, 10:55 AM IST
Highlights


പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർക്ക് രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനവും നൽകിയിരുന്നു. 

4x4 മഡ് റേസിങ് പ്രമേയമാകുന്ന ‘മഡ്ഡി’ (muddy) മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. ഡോ.പ്രഗ്ഭൽ (Dr. Pragabhal) സംവിധാനം ചെയ്ത അഡ്വഞ്ചറസ് മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. മലയാളം ഉൾപ്പെടെ ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്ത മഡ്‌ഡി, കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ.ജി. രതീഷാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർക്ക് രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനവും നൽകിയിരുന്നു. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഡോ.പ്രഗ്ഭൽ. അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ.  

click me!