Latest Videos

മഡ് റേസുമായി ത്രില്ലടിപ്പിക്കാൻ 'മഡ്ഡി'; ടീസർ കാണാം

By Web TeamFirst Published Feb 26, 2021, 6:41 PM IST
Highlights

കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്

ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ട് ആയ മഡ് റേസിംഗ് ഇതിവൃത്തമാക്കി ഒരുക്കുന്ന 'മഡ്ഡി'യുടെ ടീസർ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഡോ. പ്രഗഭല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ, ശിവരാജ് കുമാർ, അർജ്ജുൻ കപൂർ, ജയം രവി തുടങ്ങിയ താരങ്ങളുടെ  സോഷ്യൽ മീഡിയ പേജിലൂടെയാണ്  ടീസർ പുറത്തിറക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ചിത്രത്തിന്റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

കെ.സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍. സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറഞ്ഞു. രണ്ട് ടീമുകള്‍ക്കിടയിലുള്ള വൈരാഗ്യത്തെ മുന്‍നിര്‍ത്തിയാണ് മഡ്ഡി ഒരുക്കുന്നത്. കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്റൂർ ആണ് മഡ്ഡിക്ക് സംഗീതം നൽകിയിരിക്കുന്നത്. രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

click me!