
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സൂപ്പർ ഹീറോ ശക്തിമാൻ വീണ്ടും എത്തുന്നു. ശക്തിമാൻ എന്ന കഥാപാത്രമായി വേഷമിട്ട മുകേഷ് ഖന്നയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ശക്തിമാന്‍റെ ടീസറും അദ്ദേഹം റിലീസ് ചെയ്തിട്ടുണ്ട്. ശക്തിമാന്‍ സിനിമയാകുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മുകേഷ് ഖന്നയുടെ വെളിപ്പെടുത്തല്‍.
'അവൻ മടങ്ങിവരുന്നു' എന്ന കുറിപ്പോടെ നടൻ ടീസറും പുറത്തുവിട്ടിട്ടുണ്ട്. 'ഇന്ത്യയുടെ ആദ്യ സൂപ്പർ ടീച്ചർ – സൂപ്പർ ഹീറോ തിരിച്ചെത്താനുള്ള സമയമായിരിക്കുകയാണ്. കുട്ടികളെ കീഴ്പ്പെടുത്തുന്ന തിന്മയേയും ഇരുട്ടിനെയും അകറ്റി, പുതിയ പാഠങ്ങൾ പകർന്നു നൽകാൻ അവൻ എത്തുന്നു. ഇന്നത്തെ തലമുറയ്‌ക്ക് വേണ്ടി. അവനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യാം', എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ മുകേഷ് ഖന്ന കുറിച്ചത്.
അതേസമയം, ശക്തിമാൻ തിരിച്ചുവരുന്നുവെന്ന പ്രതികരണവുമായി ആരാധകരും രംഗത്തെത്തി. മുകേഷ് ഖന്ന 66മത്തെ വയസിൽ ശക്തിമാന്‍റെ വേഷം ചെയ്യരുതെന്നാണ് പലരും പറയുന്നത്. 90’s കിഡ്സിന്റെ സൂപ്പർ ഹീറോ വരുന്നതിൽ അതിയായ സന്തോഷമെന്ന് പറയുന്നവരും ധാരാളമാണ്. നേരത്തെ ശക്തിമാൻ സിനിമയാകാൻ പോകുന്നുവെന്ന് മുകേഷ് ഖന്ന വെളിപ്പെടുത്തിയിരുന്നു.
ബസന്തി ലുക്കിൽ അനുമോൾ; എഫേര്‍ട്ടിന് കയ്യടിച്ച് ആരാധകർ
അധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമക്കായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി മുകേഷ് ഖന്ന 2018ൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മൂന്നു വർഷമായി ആളുകൾ ശക്തിമാൻ തിരിച്ചുവരുന്ന കാര്യം ചോദിക്കുകയാണ്. ശക്തിമാൻ മറ്റൊരാൾ ചെയ്യുന്നത് ആളുകൾ അംഗീകരിക്കില്ല, അതുകൊണ്ട് ശക്തിമാനെയും കൂടെ ഒരു പ്രധാനകഥാപാത്രത്തെയും കൊണ്ടുവരുന്ന രീതിയിലാകും സിനിമ നിർമിക്കുകയെന്നുമാണ് അന്ന് നടൻ പറഞ്ഞത്.
1997 മുതൽ 2005 വരെ 450 ഏപ്പിഡോഡുകളായി ദൂർദർശനിൽ എത്തിയ ശക്തിമാൻ പിന്നീട് ആനിമേഷൻ രൂപത്തിലും തരംഗം സ്യഷ്ടിച്ചിരുന്നു. അതേസമയം, ശക്തിമാന്‍ സിനിമയാകുമ്പോള്‍ ആ വേഷത്തില്‍ ബോളിവുഡിന്‍റെ പ്രിയ താരം രണ്‍വീര്‍ കപൂര്‍ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നടക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ