സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആദ്യമത്സരത്തില്‍ മുംബൈയോട് പൊരുതി തോറ്റ് കേരള സ്ട്രൈക്കേഴ്സ്

Published : Feb 24, 2024, 09:55 AM IST
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആദ്യമത്സരത്തില്‍ മുംബൈയോട് പൊരുതി തോറ്റ് കേരള സ്ട്രൈക്കേഴ്സ്

Synopsis

ടെസ്റ്റ് ക്രിക്കറ്റ് മോഡലില്‍ ഒരു ടീമിന് 10 ഓവറിന്‍റെ ഒരു ഇന്നിംഗ്സ് എന്ന നിലയിലായിരുന്നു മത്സരം നടന്നത്. 

ഷാര്‍ജ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പത്താം പതിപ്പിന് തുടക്കമായി. ആദ്യ മത്സരം റിതേഷ് ദേശ്മുഖ് നയിക്കുന്ന മുംബൈ ഹീറോസും ഇന്ദ്രജിത്ത് സുകുമാരന്‍ നയിക്കുന്ന കേരള സ്ട്രൈക്കേഴ്സും തമ്മിലായിരുന്നു. ആവേശകരമായ മത്സരത്തില്‍ കേരളം 9 റണ്ണിനാണ് തോല്‍വിയറിഞ്ഞത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ആദ്യ മത്സരം. 

ടെസ്റ്റ് ക്രിക്കറ്റ് മോഡലില്‍ ഒരു ടീമിന് 10 ഓവറിന്‍റെ ഒരു ഇന്നിംഗ്സ് എന്ന നിലയിലായിരുന്നു മത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 10 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എടുത്തു. മുംബൈയ്ക്കായി നവദീപ് 19 പന്തില്‍ 23 റണ്‍സ് നേടി ടോപ്പ് സ്കോററായി. കേരളത്തിനായി അര്‍ജുന്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

തങ്ങളുടെ ആദ്യ ഇന്നിംഗ്സിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് നേടിയത്. അര്‍ജുന്‍ 22 പന്തില്‍ 33 റണ്‍സ് നേടി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ മുംബൈ മികച്ച കളിയാണ് പുറത്തെടുത്തത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ 100 റണ്‍സ് നേടി.  നവദീപ് മുംബൈയ്ക്കായി 20 പന്തില്‍ 37 റണ്‍സ് നേടി.

ഇതോടെ കേരളത്തിന് 10 ഓവറില്‍ ജയിക്കാന്‍ 92 റണ്‍സ് വേണമായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം പൊരുതി നോക്കിയെങ്കിലും 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ 9 റണ്‍സ് ബാക്കിനില്‍ക്കെ പരാജയം അറിഞ്ഞു. കേരളം 83 റണ്‍സാണ് നേടിയത്. അര്‍ജുന്‍ 19 പന്തില്‍ 34 റണ്‍സ് നേടി. മുംബൈയുടെ നവദീപ് ആണ് മാന്‍ ഓഫ് ദ മാച്ച്. 

ഞായറാഴ്ച ബംഗാള്‍ ടൈഗേര്‍സുമായി ഷാര്‍ജയില്‍ വച്ചാണ് കേരളത്തിന്‍റെ അടുത്ത മത്സരം. തുടര്‍ന്നുള്ള മത്സരങ്ങള്‍ ബെംഗലൂരുവിലും ഹൈദരാബാദിലും തിരുവനന്തപുരത്തുമാണ് നടക്കുക. ഫൈനല്‍ മത്സരങ്ങള്‍ വിശാഖ പട്ടണത്താണ്. 

'പുറത്തിറങ്ങരുത്, അകത്തിരുന്നാല്‍ മതി' : പുതിയ ചിത്രത്തിനായി മഹേഷ് ബാബുവിന് കടുത്ത നിയന്ത്രണം വച്ച് രാജമൗലി

'ശിവകാര്‍ത്തികേയനെയും കമലഹാസനെയും അറസ്റ്റ് ചെയ്യണം'; അമരൻ ടീസറിന് പിന്നാലെ പ്രതിഷേധം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി