'അർജ്ജുനസംഗീതം' ഇനി ഓർമ്മ; ഗാനമാധുര്യത്തിന്റെ ശിൽപ്പിക്ക് വിടചൊല്ലി കേരളം

Web Desk   | Asianet News
Published : Apr 06, 2020, 02:25 PM ISTUpdated : Apr 06, 2020, 02:32 PM IST
'അർജ്ജുനസംഗീതം' ഇനി ഓർമ്മ; ഗാനമാധുര്യത്തിന്റെ ശിൽപ്പിക്ക് വിടചൊല്ലി കേരളം

Synopsis

1964 ൽ ഒരേ ഭൂമി ഒരേ രക്തം എന്ന പാട്ടുകൾക്ക് ഈണം നൽകിയെങ്കിലും 1968ൽ 'കറുത്ത പൗർണമി'യിലെ പാട്ടുകളിലൂടെയാണ് എം കെ അർജുനനെ മലയാളക്കര അറിഞ്ഞത്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർക്ക് സാംസ്കാരിക കേരളം വിടപറഞ്ഞു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം പള്ളുരുത്തി ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്കായിരുന്നു അന്ത്യം. 84 വയസായിരുന്നു. അരനൂറ്റാണ്ട് കാലം മലയാളികൾ നെഞ്ചേറ്റിയ ഗാനമാധ്യുര്യത്തിന്‍റെ ശിൽപ്പിയാണ് വിടവാങ്ങിയത്.

നാടകമേഖലയിലൂടെ 1958 ലായിരുന്നു എം കെ അർജുനൻ എന്ന അർജുനൻ മാസ്റ്ററിന്റെ അരങ്ങേറ്റം. 1964 ൽ ഒരേ ഭൂമി ഒരേ രക്തം എന്ന പാട്ടുകൾക്ക് ഈണം നൽകിയെങ്കിലും 1968ൽ 'കറുത്ത പൗർണമി'യിലെ പാട്ടുകളിലൂടെയാണ് എം കെ അർജുനനെ മലയാളക്കര അറിഞ്ഞത്. 

സംഗീത സംവിധാന രംഗത്തേക്ക് കൈ പിടിച്ചുയർത്തിയ ശ്രീകുമാരൻ തമ്പിയുമായി ചേർന്നുള്ള പാട്ടുകളായിരുന്നു മിക്കവയും. എഴുന്നൂറോളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സം​ഗീതമൊരുക്കി. 2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സം​ഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം.

പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന അർജുനൻ മാസ്റ്റർക്ക് വളരെ വൈകി വന്ന അംഗീകാരമായിരുന്നു സംസ്ഥാന പുരസ്കാരം. എ ആർ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു. അർജുനൻ മാസ്റ്റർക്കൊപ്പം കീ ബോർഡ് പ്ലെയറായി റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ