'ഞങ്ങളും അവനും ഹാപ്പിയാണ്'; മകന്‍റെ സർജറി വിജയകരമായി പൂർത്തിയായെന്ന് അമൽ ദേവ്

Published : May 17, 2024, 09:55 AM IST
'ഞങ്ങളും അവനും ഹാപ്പിയാണ്'; മകന്‍റെ സർജറി വിജയകരമായി പൂർത്തിയായെന്ന് അമൽ ദേവ്

Synopsis

ഇനി വേണ്ടത് രണ്ട് മാസത്തെ വിശ്രമമെന്നും അമല്‍

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അമല്‍ ദേവ് പ്രേക്ഷകശ്രദ്ധ നേടിയത്. നാടകങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അമല്‍ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മൂത്ത മകന്‍ ആദിക്ക് നട്ടെല്ലിന് സര്‍ജറി ചെയ്യാന്‍ പോകുന്ന വിവരം നടന്‍ അമല്‍ രാജ്‌ദേവ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. സര്‍ജറി വിജയകരമായി പൂര്‍ത്തിയായെന്നും മകന്‍ സുഖംപ്രാപിച്ചുവരുന്നുവെന്നുമുള്ള സന്തോഷ വാര്‍ത്ത പങ്കുവച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍.

'എടാ മോനെ' എന്ന് വിളിച്ചുകൊണ്ട് പങ്കുവച്ച പുതിയ പോസ്റ്റിലാണ് മകന്‍റെ സര്‍ജറി കഴിഞ്ഞ വിവരം അമല്‍ പറയുന്നത്. "ഞങ്ങളും അവനും ഹാപ്പിയാണ്. ഇന്നലെ നടന്ന ആദിയുടെ സര്‍ജറി (സ്‌കോളിയോസിസ്) സക്‌സസ്. ഇനി നാല്‌ നാള്‍ ആശുപത്രി വാസം. പിന്നെ വീട്ടില്‍ രണ്ട് മാസം റെസ്റ്റ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്കും ആദിക്കുമൊപ്പം നിന്നവര്‍, പ്രാര്‍ത്ഥനകളില്‍ ഒപ്പം കൂട്ടിയവര്‍, ഫോണ്‍ വിളിച്ചവര്‍, മെസേജ് സാന്ത്വനങ്ങള്‍, അവനായി പലയിടത്തായി വഴിപാട് നടത്തിയവര്‍, നേരിട്ടെത്തിയവര്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍, അപരിചിതര്‍, ചക്കപ്പഴം ടീം, ആസ്റ്റര്‍ മെഡിക്കല്‍ ടീം, നാടക ബന്ധുക്കള്‍, ആദിയുടെ സ്‌കൂള്‍ ടീച്ചേര്‍ഴ്‌സ്, ഭാവലയ ടീം.. അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തവരുമായി നിങ്ങളോരുരുത്തരും നല്‍കിയ ധൈര്യവും സപ്പോര്‍ട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണേ. വാക്കുകള്‍ക്കതീതമാണ് ഈ സ്‌നേഹവും കരുതലും. എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം, ഒത്തിരി നന്ദി", അമല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ എല്ലാം അതിജീവിച്ച്, പരാതികളോ പരിഭവങ്ങളോ ഇല്ലാതെ പോകുമ്പോള്‍ വില്ലനെ പോലെ മകന് നട്ടെല്ലിന് വളവ് സംഭവിയ്ക്കുന്ന സ്‌കോളിയോസിസ് എന്ന അസുഖം പിടികൂടുകയായിരുന്നു. മേജര്‍ സര്‍ജറിയാണ്. പക്ഷെ മകന്‍ കൂളാണ്, അവന്‍ അതിനെ കുറിച്ച് ഗൂഗിളൊക്കെ നോക്കി ഫുള്‍ സെറ്റാണ് എന്നാണ് നേരത്തെ പങ്കുവച്ച പോസ്റ്റില്‍ അമല്‍ രാജ്‌ദേവ് പറഞ്ഞിരുന്നത്.

ALSO READ : 'കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്‍സ്'; റാഫിയില്ലാതെ ദുബൈയിലേക്ക് പറന്ന് മഹീന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ