
ഹിന്ദി സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു അനിമല്‍. ഷാരൂഖ് ഖാന്‍റെ ജവാന്‍ കഴിഞ്ഞാല്‍ 2023 ലെ ബോളിവുഡ് റിലീസുകളില്‍ ഏറ്റവും വലിയ ഓപണിംഗ് ലഭിച്ചത് ഈ ചിത്രത്തിനായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 920 കോടിയാണ് ചിത്രം നേടിയത്. അതേസമയം ബോക്സ് ഓഫീസ് വിജയം നേടിയെങ്കിലും ചിത്രത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഉള്ളടക്കത്തില്‍ വലിയ അളവില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നതായിരുന്നു അതില്‍ പ്രധാനം. ഒപ്പം വയലന്‍സിന്‍റെ അതിപ്രസരവും വിമര്‍ശനവിധേയമായി. ഒടിടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചയാവുന്നുണ്ട്. ചിത്രം തന്‍റെ ഭാര്യയും മകനും കണ്ടെന്നും അഭിപ്രായം അറിയിച്ചെന്നും സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ അടുത്തിടെ പറഞ്ഞിരുന്നു.
ചിത്രം ഏഴ് വയസുകാരനായ തന്‍റെ മകനെ കാണിച്ചെന്നും എന്നാല്‍ ആ പ്രായക്കാരന് ചേരുന്ന വിധത്തില്‍ എഡിറ്റിംഗ് നടത്തിയതിന് ശേഷമാണ് അതുണ്ടായതെന്നും സന്ദീപ് പറയുന്നു. കരിയറിലെ അരങ്ങേറ്റ ചിത്രമായിരുന്ന അര്‍ജുന്‍ റെഡ്ഡിയുടെ പേരാണ് സന്ദീപ് മകന് നല്‍കിയിരിക്കുന്നത്. "അര്‍ജുന്‍ കാണരുതാത്ത രംഗങ്ങളെല്ലാം നീക്കിയിട്ടാണ് പടം അവനെ കാണിച്ചത്. ഗോവയിലെ പുതുവത്സരാഘോഷത്തിനിടയിലായിരുന്നു അത്. ആ അണ്ടര്‍വെയര്‍ സീന്‍ അവന്‍ ഏറെ ആസ്വദിച്ചു", സന്ദീപ് പറയുന്നു.
ചിത്രം കണ്ടതിന് ശേഷം ഭാര്യ പറഞ്ഞ കാര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ സന്ദീപ് പറയുന്നുണ്ട്. ചിത്രം സ്ത്രീവിരുദ്ധമാണെന്ന് ഭാര്യ അഭിപ്രായപ്പെട്ടില്ലെന്നും എന്നാല്‍ വയലന്‍സ് കൂടിപ്പോയെന്ന് അഭിപ്രായമുണ്ടായിരുന്നെന്നും സന്ദീപ് റെഡ്ഡി വാംഗ പറയുന്നു. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. രശ്മിക മന്ദാനയാണ് നായിക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം