അനിശ്ചിതത്വത്തിന് അന്ത്യം; ഒരു വര്‍ഷത്തിനിപ്പുറം 'നടികര്‍' ഒടിടിയിലേക്ക്: പ്രഖ്യാപനം

Published : Jul 02, 2025, 10:43 PM IST
nadikar malayalam movie ott release announced tovino thomas saina play lal jr

Synopsis

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പുറത്തെത്തിയ ചിത്രം

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് നടികര്‍. സിനിമയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്‍റെ റിലീസ് 2024 മെയ് മാസത്തില്‍ ആയിരുന്നു. 40 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയില്‍ എത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. ആ സമയത്ത് സിനിമാപ്രേമികള്‍ക്കിടയിലും ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. എന്നാല്‍ നെറ്റ്ഫ്ലിക്സിലൂടെയല്ലെന്ന് മാത്രം.

സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് നടികര്‍ സ്ട്രീമിംഗ് നടത്തുക. ഉടന്‍ എത്തും എന്നല്ലാതെ സ്ട്രീമിംഗ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നടികര്‍. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡ് ആണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്ക് നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമായിരുന്നു. വിവിധ ലൊക്കേഷനുകളിലായി 120 ദിവസത്തോളം ചിത്രീകരണം നീണ്ട സിനിമയുമാണ് ഇത്.

'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന 'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇത് തരണം ചെയ്യാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഭാവന നായികയാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, വീണ നന്ദകുമാർ, നന്ദകുമാർ, ഖാലിദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ