''സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ?'' ഷഹ്ലയുടെ മരണത്തിൽ രോഷക്കുറിപ്പുമായി നാദിർഷാ

By Web TeamFirst Published Nov 22, 2019, 12:55 PM IST
Highlights

 സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ എന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നാദിർഷാ ചോ​ദിക്കുന്നത്. 

തിരുവനന്തപുരം: ക്ലാസ് മുറിക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ലയുടെ മരണത്തിൽ പ്രതിഷേധക്കുറിപ്പുമായി നടൻ നാദിർഷാ. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ എന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നാദിർഷാ ചോ​ദിക്കുന്നത്. പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകർ വിസമ്മതിക്കുകയായിരുന്നു. കേരളമെങ്ങും ഷെഹ്ലയുടെ മരണത്തിൽ പ്രതിഷേധമിരമ്പുകയാണ്.

നാദിർഷായുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്? സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ? ഒരുപാട് സങ്കടം. സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും. വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രത്യക്ഷമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ. ദേഷ്യം.

click me!