'അവര്‍ പറഞ്ഞു എന്‍റേത് മികച്ച കാലുകളെന്ന്'; ഓര്‍മ്മകള്‍ പങ്കുവച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍

Published : May 16, 2020, 01:36 PM IST
'അവര്‍ പറഞ്ഞു എന്‍റേത് മികച്ച കാലുകളെന്ന്'; ഓര്‍മ്മകള്‍ പങ്കുവച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍

Synopsis

1976 ലെ മിസ് ഇന്ത്യ മത്സരത്തിലെ വിജയത്തിന് ശേഷം ടോക്കിയോയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തിലും നബീസ അലി പങ്കെടുത്തു. 

മുംബൈ: ബിഗ് ബി എന്ന ഒറ്റ സിനിമയിലൂടെ, മേരി ടീച്ചറായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. മുന്‍ മിസ് ഇന്ത്യയും നീന്തല്‍ ചാമ്പ്യനുമായ നഫീസ അലി.  തന്‍റെ കൗമാരകാലത്തെ ഓര്‍മ്മകളെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. 1976 ലെ മിസ് ഇന്ത്യ മത്സരത്തിലെ വിജയത്തിന് ശേഷം ടോക്കിയോയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തിലും നബീസ അലി പങ്കെടുത്തു. അന്ന് സെക്കന്‍റ് റണ്ണര്‍ അപ്പ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

ആ മത്സരത്തില്‍ വിധി കര്‍ത്താക്കള്‍ നടത്തിയ പരാമര്‍ശമാണ് ഒരു ചിത്രം സഹിതം നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ''19 കാരിയായ എനിക്ക് അത് വളരെ രസകരമായ അനുഭവമായിരുന്നു. അവര്‍ പറഞ്ഞു, എനിക്ക് വളരെ മികച്ച കാലുകള്‍ ഉണ്ട് !'' - നഫീസ അലി കുറിച്ചു. 1972 - 01974 ലെ ദേശീയ സ്വിമ്മിംഗ് ചാമ്പ്യനായിരുന്നു നഫീസ അലി. 

ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നഫീസ അലി. പെരിറ്റോണിയല്‍ കാന്‍സറിന്‍റെ മൂന്നാംഘട്ടത്തിലായിരുന്ന ഇവര്‍, ക്യാന്‍സറിനെ തന്‍റെ നിശ്ചയാദാര്‍ഢ്യംകൊണ്ടും മനക്കരുത്തുകൊണ്ടും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും