പ്രണയാതുരരായ് സായ് പല്ലവിയും നാഗചൈതന്യയും; ‘ലവ് സ്റ്റോറി’ ടീസർ

Web Desk   | Asianet News
Published : Jan 10, 2021, 05:09 PM ISTUpdated : Jan 10, 2021, 06:41 PM IST
പ്രണയാതുരരായ് സായ് പല്ലവിയും നാഗചൈതന്യയും; ‘ലവ് സ്റ്റോറി’ ടീസർ

Synopsis

ദീപാവലി ദിനത്തിൽ ‘ലവ് സ്റ്റോറി’ യുടെ പുതിയ പോസ്റ്റർ എത്തിയിരുന്നു. നാഗചൈതന്യയും സായ് പല്ലവിയും വിവാഹവേഷത്തിലുള്ള പോസ്റ്ററിയിരുന്നു പുറത്തുവിട്ടത്. 

സായ് പല്ലവിയും നാഗചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലവ് സ്റ്റോറി’ സിനിമയുടെ ടീസർ എത്തി. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായിരുന്നു. 

സെപ്റ്റംബർ മുതലാണ് പിന്നീട് ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം