സായ് പല്ലവി നാഗചൈതന്യയുടെ നായികയാകുമ്പോള്‍ പറയുന്നത് യഥാര്‍ഥ സംഭവം

Published : Dec 12, 2023, 11:46 AM IST
സായ് പല്ലവി നാഗചൈതന്യയുടെ നായികയാകുമ്പോള്‍ പറയുന്നത് യഥാര്‍ഥ സംഭവം

Synopsis

നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും.

നാഗചൈതന്യ നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് തണ്ടേല്‍. നായിക സായ് പല്ലവിയാണ്. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു.  തണ്ടേലിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്നത്.

തണ്ടേല്‍ ഒരു പ്രണയ കഥയാണ് പറയുന്നത് എന്ന് നായകനായ നാഗചൈതന്യ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശില്‍ 2018ല്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ ഞാൻ ചെയ്യാത്ത ഒരു കഥാപാത്രമാണ് തണ്ടേലിന്റേത്. അതിന്റെ ആവേശത്തിലാണ് എന്നും തണ്ടേലിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും നാഗചൈതന്യ വ്യക്തമാക്കുന്നു.

സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവിയാണ് തണ്ടേലില്‍ നായികയാകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയുടെ ജോഡിയായിട്ടാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. എസ്‍കെ 21 എന്ന വിശേഷണപ്പേരുള്ള ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ എസ്‍കെ 21ന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.

Read More: ഗരുഡൻ വമ്പൻ വിജയമായോ?, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും