നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെ വിവാഹം ഒടിടിയില്‍, റൈറ്റ്‍സിന് വമ്പൻ തുകയുമായി നെറ്റ്ഫ്ലിക്സ്

Published : Nov 27, 2024, 03:11 PM IST
നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെ വിവാഹം ഒടിടിയില്‍, റൈറ്റ്‍സിന് വമ്പൻ തുകയുമായി നെറ്റ്ഫ്ലിക്സ്

Synopsis

നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹത്തിന്റെ ഒടിടി റൈറ്റ്സ് വൻ തുകയ്‍ക്ക് വിറ്റിരിക്കുകയാണ്.

നാഗചൈതന്യ വീണ്ടും വിവാഹിതനാകാൻ പോകുകയാണ്. ശോഭിത ധുലിപാലയാണ് നാഗചൈതന്യയുടെ വൻ. നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹവും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‍ളിക്സിസ് റൈറ്റ്‍സ് സ്വന്തമാക്കിയത് 50 കോടി രൂപയ്‍ക്കാണെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ നയൻതാരയുടെ ഡോക്യുമെന്ററി 25 കോടിക്കാണ് നെറ്റ്ഫ്ലിക്സ് നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തെലുങ്കിന്റെ നാഗചൈതന്യ നായകനായി വരാനിരിക്കുന്ന ചിത്രം തണ്ടേലാണ്. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടത് നാഗചൈതന്യ സിനിമയുടെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് തണ്ടേലിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് റിപ്പോര്‍ട്ട്. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്.  ബുജ്ജി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജാവേദ് അലിയാണ് തണ്ടേല്‍ എന്ന സിനിമയിലെ ഗാനം പാടിയിരിക്കുന്നത്.

നാഗചൈതന്യ നായകനാകുമ്പോള്‍ സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Read More: വിഡാ മുയര്‍ച്ചിക്ക് വമ്പൻ ഡീല്‍, ഒടിടി അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക