സാമന്ത വീണ്ടും നായികയാകുമ്പോള്‍; നാഗ ചൈതന്യക്ക് പറയാനുള്ളത്!

By Web TeamFirst Published Apr 4, 2019, 12:42 PM IST
Highlights

തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. സാമന്തയ്‍ക്കൊപ്പം അഭിനയിക്കുന്നത് കൂടുതല്‍ എളുപ്പമാണെന്ന് നാഗ ചൈതന്യ പറയുന്നു. സാമന്തയ്‍ക്ക് ഒപ്പം മുമ്പ് ചെയ്‍ത സിനിമകള്‍ പ്രണയകഥകളാണ്. വിവാഹത്തിന് ശേഷം പുതിയത് എന്തെങ്കിലും ചെയ്യണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. മികച്ച തിരക്കഥ കിട്ടിയതിനാണ് നന്ദി പറയുന്നതെന്നും നാഗ ചൈതന്യ പറയുന്നു.

വിവാഹിതരായ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ പ്രശ്‍നങ്ങളും സന്തോഷവും മറ്റുമാണ് ചിത്രത്തില്‍ ചര്‍ച്ചയാകുന്നത്. അത്തരം കഥാപാത്രങ്ങളായി അഭിനയിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്‍ടരാണ്. കാരണം ഞങ്ങളുടെ മുൻ സിനിമകള്‍ അത്തരത്തിലുള്ള സ്വഭാവത്തിലുള്ളതായിരുന്നില്ല- നാഗ ചൈതന്യ പറയുന്നു.  സാമന്ത നായികയായതിനാല്‍ അഭിനയം കുറച്ചുകൂടി എളുപ്പമായിരുന്നുവെന്നും നാഗ ചൈതന്യ പറയുന്നു. പുതിയ ഒരു നായികയാണെങ്കില്‍ കുറച്ചുകൂടി സമയമെടുക്കും.. സാമന്തയായതിനാല്‍ ജോലി എളുപ്പമായി. ഒരാള്‍ക്ക് മറ്റൊരാളുടെ തെറ്റ് മനസ്സിലാക്കാൻ കഴിയുന്നതിനാല്‍ അത് തിരുത്തി മുന്നേറാൻ പറ്റി. ഞങ്ങള്‍ തമ്മിലുള്ള കെമിസ്‍ട്രി സിനിമയ്‍ക്ക് ഗുണകരമാകും- നാഗ ചൈതന്യ പറയുന്നു. ഭാര്യയും ഭര്‍ത്താവായിട്ട് തന്നെയാണ് ചിത്രത്തില്‍  സാമന്തയും നാഗ ചൈതന്യയും ചിത്രത്തില്‍ അഭിനയിക്കുന്നത്.  ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

click me!