
നാഗചൈതന്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തണ്ടേല്‍. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രവുമാണ് തണ്ടേല്‍. സായ് പല്ലവിയാണ് നായികയായി എത്തുന്നത്. നാഗചൈതന്യയുടെ തണ്ടേല്‍ എന്ന ചിത്രത്തിന് തുടക്കമായി എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
പൂജാ ചടങ്ങുകളോടെയാണ് തണ്ടേലിന് തുടക്കമായത്. നാഗാര്‍ജുനയും വെങ്കടേഷും അടക്കമുള്ള മുതിര്‍ന്ന താരങ്ങളും ചടങ്ങിന് എത്തുകയും തണ്ടേല്‍ എന്ന ചിത്രത്തിന് തുടക്കം കുറിക്കുകയും ചെയ്‍തത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നാഗചൈതന്യയുടെ ജോഡിയായിയാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.
പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യയുടെ എൻഎച്ച് 23ന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി നായികയാകുന്നത്. എസ്‍കെ 21 എന്ന വിശേഷണപ്പേരുള്ള ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത്. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ എസ്‍കെ 21ന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.
നയൻതാരയ്‍ക്ക് പിന്നാലെ സായ് പല്ലവി ബോളിവുഡിലേക്കും എത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകളും അടുത്തിടെ നടിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സായ് പല്ലവി ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാന്റെ നായികയായിട്ടാണ് ഹിന്ദിയില്‍ വേഷമിടുകുക. പ്രാധാന്യം സായ് പല്ലവിയുടെ നായിക കഥാപാത്രത്തിനായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം സുനില്‍ പാണ്ഡയാണ്.
Read More: ലോകേഷ് കനകരാജിന്റെ ഫൈറ്റ് ക്ലബ്, ആദ്യ ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ