Latest Videos

ആമിര്‍ ഖാനൊപ്പം അഭിനയിക്കാൻ നാഗ ചൈതന്യക്ക് വമ്പൻ പ്രതിഫലം

By Web TeamFirst Published Aug 10, 2022, 9:45 AM IST
Highlights

'ലാല്‍ സിംഗ് ഛദ്ദ'യില്‍ നാഗ ചൈതന്യക്ക്  വൻ പ്രതിഫലം.


ആമിര്‍ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. തെലുങ്കിലെ യുവ സൂപ്പര്‍ താരം നാഗ ചൈതന്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. നാഗ ചൈതന്യക്ക് മികച്ച വേഷമാണ് ചിത്രത്തില്‍. ഇപ്പോഴിതാ നാഗ ചൈതന്യയുടെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

അഞ്ച് കോടി രൂപയാണ് ചിത്രത്തിലെ പ്രത്യേക അപ്പിയറൻസിനായി നാഗ ചൈതന്യ വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'ബലരാജു' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാഗ ചൈതന്യ അഭിനയിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.  കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

നാഗചൈതന്യ നായകനായി  ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം 'താങ്ക്യു'വാണ്. ജൂൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചത്.

എസ് തമൻ ആണ് സംഗീത സംവിധായകൻ.  വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും  മാളവിക നായര്‍ക്കും പുറമേ  അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഇചത്.

മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിച്ചത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Read More : ബോളിവുഡ് അരങ്ങേറ്റം വൈകിയതെന്തേ?, കാരണം തുറന്നുപറഞ്ഞ് നാഗ ചൈതന്യ

click me!