Nagarjuna : അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല, വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത : നാഗാര്‍ജുന

By Web TeamFirst Published Jan 27, 2022, 1:29 PM IST
Highlights

വേർപിരിയൽ പോസ്റ്റ് കഴിഞ്ഞ ദിവസം സാമന്ത ഡിലീറ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. 

ഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ(South Indian) സാമന്തയും (Samantha Ruth Prabhu) നാഗചൈതന്യയും (Naga Chaitanya) തങ്ങൾ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി വിമർശനങ്ങളും ആരോപണങ്ങളും സാമന്ത നേരിട്ടിരുന്നു. ഇരുവരും തങ്ങളുടെ വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന. 

വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്നാണ് ഒരു അഭിമുഖത്തില്‍ നാഗാര്‍ജുന പറഞ്ഞത്. 
‘നാഗ ചൈതന്യ അവളുടെ(സാമന്ത) തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന്‍ എന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ ആശ്വസിപ്പിച്ചു. ദാമ്പത്യ ജീവിതത്തില്‍ നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. 2021ലെ പുതുവര്‍ഷവും ഇരുവരും ഒരുമിച്ച് ആഘോഷിച്ചു, അതിന് ശേഷമാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് തോന്നുന്നു,’ നാഗാര്‍ജുന പറഞ്ഞു.

2017ലായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. 

വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ട്രോളുകള്‍ക്ക് ഇരയായിരുന്നു സാമന്ത. സാമന്തയുടെ വസ്ത്ര ധാരണമാണ് വിവാഹ മോചനത്തിന് കാരണമായത്, സാമന്തയ്ക്ക് മറ്റ് പ്രണയ ബന്ധങ്ങളുണ്ടായിരുന്നു, ഗര്‍ഭം ധരിക്കാന്‍ സാമന്ത തയ്യാറല്ലായിരുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. ഇതിനെതിരെ പ്രതികരണവുമായി സാമന്ത രംഗത്തെത്തുകയും ചെയ്തിരുന്നു. 

വേർപിരിയൽ പോസ്റ്റ്

ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു.

അതേസമയം, വേർപിരിയൽ പോസ്റ്റ് കഴിഞ്ഞ ദിവസം സാമന്ത ഡിലീറ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പിന്നാലെ നാഗചൈതന്യയുമായി ഒരു അനുരഞ്ജനം നടത്താനുള്ളതിൻ്റെ മുന്നൊരുക്കമാണോ താരമെന്ന രീതിയിൽ ആരാധകർക്കിടയിൽ ചർച്ച നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിധ സ്ഥിരീകരണവുമുണ്ടായിട്ടില്ല. 

click me!