'നജസ്സി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രധാന കഥാപാത്രമായ നായക്കുട്ടി പ്രകാശനം ചെയ്‍തു

Published : Apr 27, 2025, 05:07 PM IST
'നജസ്സി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രധാന കഥാപാത്രമായ നായക്കുട്ടി പ്രകാശനം ചെയ്‍തു

Synopsis

കൊച്ചിയിലെ പ്രമുഖ പെറ്റ് ഷോയായ പാം സമ്മിറ്റിൽ വച്ചാണ് പോസ്റ്റര്‍ പുറത്തിറക്കിയത്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടു നായക്കുട്ടികൾ ചേർന്ന്  "നജസ്സ്" എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.  നജസ്സ്- ഒരു അശുദ്ധ കഥയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശന കർമ്മമാണ്, കൊച്ചിയിലെ പ്രമുഖ പെറ്റ് ഷോയായ പാം സമ്മിറ്റിൽ വച്ച് നടന്നത്. നജസ്സിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച കുവിയും മറ്റൊരു നായകുട്ടിയായ ട്യൂട്ടും ചേർന്നാണ് 'നജസ്സി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത്.

ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും ഗാനരചയിതാവുമായ മുരളി നീലാംബരി, പ്രശസ്ത നടൻ കൈലാഷ്, അമ്പിളി ഔസേപ്പ്, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പബ്ലിസിറ്റി കോഡിനേറ്റർ വിഷ്ണു രാംദാസ് എന്നിവർ സംസാരിച്ചു. നായിക വേഷം അവതരിപ്പിച്ച നായ കുവിയെ കൈലാഷും കുവിയുടെ ട്രെയിനറായ അജിത്ത് മാധവനെ അമ്പിളി ഔസേപ്പും പൊന്നാട അണിയിച്ച് ആദരിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും പുതിയ വാതായനങ്ങൾ തുറക്കുന്ന പ്രതീകമായി മാറി ചടങ്ങ്. അനവധി ദേശീയ, അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയ 'നജസ്സ് 'സാമൂഹിക പ്രസക്തിയുടെ പുതിയ ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്നതാവുമെന്ന് സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് പറഞ്ഞു.

'വരി: ദി സെന്റൻസ്' എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന നജസ്സിൽ
മനുഷ്യ മനസ്സിന്റെ ആന്തരിക കലാപങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഡോ. മനോജ് ഗോവിന്ദൻ നിർമിക്കുന്ന ഈ ചിത്രത്തിൽ മുരളി നീലാംബരി, പ്രകാശ് സി നായർ എന്നിവർ സഹനിർമ്മാതാക്കളാണ്. നീലാംബരി പ്രൊഡക്ഷൻസ്, വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായിട്ടാണ് നജസ്സ് അവതരിപ്പിക്കുന്നത്. നായയുടെ കഥാപാത്രത്തെയും മനുഷ്യ കഥാപാത്രങ്ങളെയും സമന്വയിപ്പിക്കുന്ന അപൂർവമായ പ്രതിനിധാനവും മികച്ച സാങ്കേതിക ഘടനകളും ഗൗരവമായി ഈ ചിത്രത്തിൽ വിലയിരുത്തപ്പെടുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച ചിത്രത്തിനുള്ള  പുരസ്കാരങ്ങളും  പ്രേക്ഷക ശ്രദ്ധയും നേടിക്കഴിഞ്ഞ 'നജസ്സ്' മെയ് 29-ന് പ്രദർശനത്തിനെത്തും.

ALSO READ : കേക്കിൻ്റെ മധുരമുള്ള പ്രണയ കഥ; 'കേക്ക് സ്റ്റോറി' രണ്ടാം വാരത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു