'നമുക്കു കോടതിയിൽ കാണാം' പുതുതലമുറ കുടുംബ ചിത്രം; ഫസ്റ്റ് ലുക്ക് പുറത്ത്

Published : Feb 16, 2025, 10:12 PM IST
'നമുക്കു കോടതിയിൽ കാണാം' പുതുതലമുറ കുടുംബ ചിത്രം; ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

പുതിയ തലമുറയുടെ കാഴ്ചപ്പാടും കൗതുകങ്ങളുമായി ഒരുങ്ങുന്ന കുടുംബചിത്രമാണ് 'നമുക്കു കോടതിയിൽ കാണാം'. 

കൊച്ചി: പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് നമുക്കു കോടതിയിൽ കാണാം' . ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തു.

ഹസീബ് ഫിലിംസ്, എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്‍റെ  ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്.  ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിന്‍റെയും തിരക്കഥ രചിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ ,എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖംമുണാളിനി ഗാന്ധിയാണ് നായിക.

ജോണി ആന്‍റണി നിരഞ്ജന്‍ മണിയൻപിള്ള രാജു, ജാഫർ ഇടുക്കി സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെക്ക് എത്തുന്നുണ്ട്.

വിനായക് ശശികുമാറിന്‍റെ ഗാനങ്ങള്‍ക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം --നിജിൽ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ആരതിക്ക് താലി ചാർത്തി റോബിൻ രാധാകൃഷ്ണൻ; ഗുരുവായൂരിൽ വച്ച് ചടങ്ങുകൾ

ബാലയ്യയുടെ സർപ്രൈസ്: സംഗീത സംവിധായകന്‍ തമന് പോർഷെ കാർ സമ്മാനിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്, നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി": ബി ഉണ്ണികൃഷ്ണൻ
ബേസിൽ ജോസഫ്- ടൊവിനോ തോമസ് ചിത്രം 'അതിരടി' പുത്തൻ പോസ്റ്റർ; ചിത്രം മെയ് 14ന് ആഗോള റിലീസ്