തെലുങ്കിന്റെ ബാലയ്യയ്‍ക്ക് ഹിന്ദിയില്‍ പ്രശംസ, ഒടിടിയില്‍ സര്‍പ്രൈസ്

Published : Nov 25, 2023, 06:29 PM IST
തെലുങ്കിന്റെ ബാലയ്യയ്‍ക്ക് ഹിന്ദിയില്‍ പ്രശംസ, ഒടിടിയില്‍ സര്‍പ്രൈസ്

Synopsis

നന്ദമുരി ബാലകൃഷ്‍ണയ്‍ക്ക് ആരാധകരുടെ പ്രശംസ.

നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വൻ ഹിറ്റായി മാറിയിരുന്നു. ശ്രീലീലയാണ് പ്രധാന സ്‍ത്രീ വേഷത്തിലെത്തിയത്. കാജല്‍ അഗര്‍വാളും നന്ദമുരി ബാലകൃഷ്‍ണയുടെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. നടൻ നന്ദമുരി ബാലകൃഷ്‍ണയ്‍ക്ക് ഹിന്ദി സിനിമാ പ്രേക്ഷകരില്‍ നിന്നും അഭിനന്ദനം ലഭിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഭഗവന്ത് കേസരി ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനം സര്‍പ്രൈസായിരിക്കുകയാണ്. ഹിന്ദി പതിപ്പിനും നന്ദമൂരി ബാലകൃഷ്‍ണ തന്നെ ഡബ്‍ ചെയ്‍തിരിക്കുന്നു. ഹിന്ദിയില്‍ ബാലയ്യയ്‍ക്കുള്ള മികവാണ് അഭിനന്ദിക്കപ്പെടുന്നത്. 

സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത കേസരി കളക്ഷനില്‍ യുഎസിലും റെക്കോര്‍ഡ് നേടിയിരുന്നു എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായ ഹാട്രിക് വിജയ ചിത്രമായി ഭഗവന്ത് കേസരി മാറുകയും ചെയ്‍തിരുന്നു..

ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭഗവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. നന്ദമുരി ബാലകൃഷ്‍ണയ്‍ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്‍ജുൻ രാംപാലും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വണ്‍മാൻ ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More: കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ