ബാലയ്യയുടെ ഭഗവന്ത് കേസരിക്ക് യുഎസ് കളക്ഷനിലും റെക്കോര്‍ഡ് നേട്ടം

Published : Oct 23, 2023, 01:59 PM ISTUpdated : Oct 26, 2023, 04:09 PM IST
ബാലയ്യയുടെ ഭഗവന്ത് കേസരിക്ക് യുഎസ് കളക്ഷനിലും റെക്കോര്‍ഡ് നേട്ടം

Synopsis

ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ യുഎസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വൻ ഹിറ്റിലേക്ക് കുതിക്കുന്നു. തെലുങ്ക് പ്രേക്ഷകരുടെ ആവേശമായ ഒരു താരമായ നന്ദമുരി ബാലകൃഷ്‍ണയ്ക്ക് ഭഗവന്ത് കേസരിയും വൻ ഹിറ്റ് സമ്മാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അത്തരം സൂചനകളാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് നല്‍കുന്നത്. ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്‍ണയുടെ ചിത്രം ഭഗവന്ത് കേസരി യുഎസിലും റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്

ഭഗവന്ത് കേസരി യുഎസില്‍ ഒരു മില്യണ്‍ കളക്ഷൻ ക്ലബില്‍ എത്തിയിരിക്കുകയാണ്. ഭഗവന്ത് കേസരി യുഎസില്‍ എട്ട് കോടി രൂപയില്‍ അധികം നേടിയിരിക്കുന്നത് നന്ദമുരി ബാലകൃഷ്‍ണയുടെ ആരാധകര്‍ ആഘോഷിക്കുകയാണ്. ബാലയ്യയുടെ ഭഗവന്ത് കേസരി 71.02 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത് എന്ന് ഇന്നലെ പുറത്തുവിട്ട ബോക്സ് ഓഫീസില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്.

വൻ ഹൈപ്പിലെത്തിയ ദളപതി വിജയ്‍യുടെ ലിയോ രാജ്യമെമ്പാടും ആവേശമായി പ്രദര്‍ശിപ്പിക്കുകയാണ് ബാലയ്യയുടെ ഭഗവന്ത് കേസരിയുടെയും കുതിപ്പ് എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ബാലയ്യയ്‍ക്ക് വീണ്ടും ആരാധകരെ സന്തോഷിപ്പിക്കാനായെന്നാണ് ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് വ്യക്തമാകുന്നത്. നന്ദമുരി ബാലകൃഷ്‍യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായിരുന്നു. ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

നന്ദമുരി ബാലകൃഷ്‍ണയ്‍ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നു. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരും കാണാൻ എത്തുമെന്നാണ് പ്രതീക്ഷയും. ചിത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നു.

Read More: കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി