
ലിയോയുടെ ആവേശത്തിലാണ് കേരളമടക്കം. ലിയോയ്‍ക്കൊപ്പം മറ്റൊരു വമ്പൻ തെലുങ്ക് ചിത്രവും ഇന്ന് റിലീസ് ചെയ്‍തിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയാണ് പ്രദര്‍ശനത്തിനെത്തുന്നത്. നന്ദമുരി ബാലകൃഷ്‍ണയുടെ ഹാട്രിക് വിജയമായിരിക്കും ചിത്രം എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ എഴുതുന്ന പ്രതികരണങ്ങള്‍.
രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടതില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും പ്രതികരണങ്ങളുണ്ട്. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി. ചിത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്നും ചിലര്‍ അഭിപ്രാടപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നു.
നന്ദാമുരി ബാലകൃഷ്‍യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ആ ഹിറ്റുകളുടെ പ്രതീക്ഷകളുടെ ഹൈപ്പിലെത്തിയ ചിത്രമാണ് ഭഗവന്ത് കേസരിയും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 59.25 കോടി ഭഗവന്ത് കേസരി റിലീസിനു മുന്നേ നേടിയതും അതിനാലാണ്. പ്രീ റിലീസ് ബിസിനസ് 69.75 കോടിയാണ് ആഗോളതലത്തില്‍ ഭഗവന്ത് കേസരി ആകെ നേടിയത് എന്നുമാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.
തെലുങ്കിന്റെ ബാലയ്യ ആരാധകരെ ആവേശത്തിലാക്കുന്ന താരം ആണ് എന്നതിനാല്‍ പൊസിറ്റീവ് റിവ്യുവകുളുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് കേസരി വൻ വിജയമാകാനാണ് സാധ്യത. നന്ദമുരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രമായ ഭഗവന്ത് കേസരിയില്‍ ശ്രീലീലയ്‍ക്കൊപ്പം കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സി രാമപ്രസാദാണ്. എസ് എസ് തമനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Read More: ലിയോ റിവ്യു- 'ബ്ലഡി സ്വീറ്റ്' സിനിമാ കാഴ്‍ച
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക