ഡാകു മഹാരാജ കുതിക്കുന്നു, ഇന്ത്യയിലെ കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Jan 29, 2025, 04:26 PM IST
ഡാകു മഹാരാജ കുതിക്കുന്നു, ഇന്ത്യയിലെ കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

ഡാകു മഹാരാജ് ഇന്ത്യയില്‍ നേടിയതിന്റെ കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടു.

നന്ദമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രമാണ് ഡാകു മഹാരാജ്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പത് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഡാകു മഹാരാജ ഇന്ത്യൻ കളക്ഷനില്‍ കുതിക്കുകയാണ്

ബോബി കൊല്ലിയുടെ സംവിധാനത്തില്‍ 25.35 കോടിയാണ് ഓപ്പണിംഗില്‍ നെറ്റായി തെലുങ്കില്‍ നേടിയത്. എന്നാല്‍ രണ്ടാം ദിനം കളക്ഷൻ 50 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ പിന്നീട് ചിത്രം വൻ തിരിച്ചുവരവ് നടത്തി. ഡാകു മഹാരാജ് ഇന്ത്യയില്‍  104 കോടി രൂപയോളമാണ് നേടിയിരിക്കുന്നത് എന്നാണ് പുറത്തുവിട്ട കളക്ഷൻ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്‍ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്.

തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ബാലയ്യ. തുടര്‍ച്ചയായി ബാലയ്യ മൂന്ന് 100 കോടി ക്ലബിലെത്തിയിരുന്നു. അഖണ്ട, വീര സിംഹ റെഡ്ഡി സിനിമകള്‍ക്ക് പുറമേ ഭഗവത് കേസരിയും 100 കോടി ക്ലബില്‍ എത്തിയിരുന്നു. ബാലയ്യ വീണ്ടും 100 കോടിയിലധികം കളക്ഷൻ നേടി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നുവെന്നതാണ് പ്രധാനം.

Read More: മമ്മൂട്ടിയുടെ ഡൊമിനിക്കിന് കാലിടറുന്നു, ചിത്രത്തിന്റെ കളക്ഷൻ താഴോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക