ബജറ്റ് 100 കോടി, ബാലയ്യയുടെ ചിത്രം ഞെട്ടിക്കുന്നു, ആകെ നേടിയതിന്റെ കണക്കുകള്‍

Published : Jan 16, 2025, 01:28 PM IST
ബജറ്റ് 100 കോടി, ബാലയ്യയുടെ ചിത്രം ഞെട്ടിക്കുന്നു, ആകെ നേടിയതിന്റെ കണക്കുകള്‍

Synopsis

നന്ദമുരി ബാലകൃഷ്‍ണയുടെ ഡാകു മഹാരാജിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

നന്ദമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രമാണ് ഡാകു മഹാരാജ്. ബജറ്റ് 100 കോടിയാണ്. മികച്ച ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചത്. വൻ നേട്ടത്തിലേക്ക് കുതിക്കുകയാണ് ബാലയ്യ ചിത്രം എന്നാണ് റി്പപോര്‍ട്ട്

ബോബി കൊല്ലിയുടെ സംവിധാനത്തില്‍ 25.35 കോടിയാണ് ഓപ്പണിംഗില്‍ നെറ്റായി തെലുങ്കില്‍ നേടിയത്. നിലവില്‍ ഡാകു മഹാരാജിന് ഒരു കോടി കൂടിയുണ്ടെങ്കില്‍ വമ്പൻ നേട്ടത്തില്‍ എത്താം. ഡാകു മഹാരാജ് ആഗോളതലത്തില്‍ 59 കോടിയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഡാക്യു മഹാരാജ 60 കോടി എന്ന സംഖ്യയും മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൻ ഹൈപ്പില്‍ എത്തിയ ചിത്രമായിരുന്നു. ഡാകു മഹാരാജിലെ നൃത്ത രംഗം വിവാദമായി മാറിയിരുന്നു. നന്ദാമുരി ബാലകൃഷ്‍ണയും ഉര്‍വശി റൗട്ടേലയുമാണ് രംഗത്ത് ഉള്ളത്. അനുചിതമായ സ്റ്റെപ്പുകാളാണ് വിവാദ ഗാന രംഗത്ത് എന്നാണ് വിമര്‍ശനം. ശേഖര്‍ മാസ്റ്ററാണ് നൃത്ത സംവിധാനം. സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. നന്ദാമുരി ബാലകൃഷ്‍ണ നായകനായി വന്ന ചിത്രത്തില്‍ പ്രഗ്യ ജെയ്‍സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ്, മകരനന്ദ് ദേശ്‍പാണ്ഡേ, ഹര്‍ഷ വര്‍ദ്ധൻ, സന്ദീപ് രാജ്, ദിവി വദ്ധ്യ, രവി കലേ, ശേഖര്‍, ബോബി കൊല്ലി എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചത് റുബൻ ആണ്.

തെലുങ്കില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ബാലയ്യ. തുടര്‍ച്ചയായി ബാലയ്യ മൂന്ന് 100 കോടി ക്ലബിലെത്തിയിരുന്നു. അഖണ്ഡ, വീര സിംഹ റെഡ്ഡി സിനിമകള്‍ക്ക് പുറമേ ഭഗവത് കേസരിയും 100 കോടി ക്ലബില്‍ എത്തിയിരുന്നു. ബാലയ്യ വീണ്ടും 100 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് സൂചനകള്‍.

Read More: റിലീസായി വെറും ആറ് ദിവസം, ടെലിവിഷനില്‍ ഗെയിം ചേഞ്ചര്‍, ഞെട്ടിത്തരിച്ച് നിര്‍മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ