നാനി ഹിറ്റ് 3യുമായി വരുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Apr 09, 2025, 01:28 PM IST
നാനി ഹിറ്റ് 3യുമായി വരുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

നാനി നായകനാകുന്ന ഹിറ്റ് 3 സിനിമയുടെ അപ്‍ഡേറ്റും പുറത്തുവിട്ടു.

തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. തെലുങ്ക് സൂപ്പർതാരം നാനിയുടെ മുപ്പത്തിരണ്ടാമത് ചിത്രം 'ഹിറ്റ് 3' യിലേ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. "കനവായ് നീ വന്നു" എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികൾ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ "സർക്കാരിന്റെ ലാത്തി" എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്നാണ്. മെയ്‍ ഒന്നിനെത്തുന്ന ചിത്രത്തിന്റെ അടുത്ത ഗാനം ഇന്ന് ആറ് മണിക്ക് പുറത്തുവിടുമെന്നാണ് പുതിയ അപ്‍ഡേറ്റ്.

നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയ ഗാനമായാണ് "കനവായ് നീ വന്നു"  ഒരുക്കിയിരിക്കുന്നത്. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ മൂന്നിന് വലിയ പ്രതീക്ഷകളാണെന്ന് മാത്രമല്ല തെലുങ്കിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായതിനാല്‍ നാനിയുടെ ഓരോ സിനിമയും മറ്റ് നായകൻമാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ശൈലേഷ് കോലാനു.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ -  കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, എസ്‍എഫ്‍എക്സ്  സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Read More: എന്താ സംഭവിച്ചതെന്ന് ആരും ചോദിച്ചില്ല, മോശം കമന്റിട്ടവരിൽ പ്രൊഫസർമാർ വരെ; വിവാദത്തിൽ പ്രതികരിച്ച് ബിന്നി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍