ജോജു, സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കളു'മായി ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്

Published : Oct 23, 2024, 10:02 AM ISTUpdated : Oct 23, 2024, 05:37 PM IST
ജോജു, സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കളു'മായി ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്

Synopsis

'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്. ആസിഫ് അലി നായകനായ കിഷ്‍കിന്ധാ കാണ്ഡമാണ് അവരുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്. കൗതുകമുണര്‍ത്തുന്ന മറ്റൊരു ടൈറ്റിലുമായാണ് ഗുഡ്‍വില്‍ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്നാണ്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വൈകാതെ തിയറ്ററുകളിലെത്തും.

ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് നിര്‍മ്മാതാവ് ജോബി ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ- സ്നേഹിതരെ, ഇതാണ് നമ്മുടെ അടുത്ത സിനിമ. മിനുക്ക് പണികളിൽ ആണ്. ഉടനെ നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നു. നമ്മുടെ വീട്ടിൽ, അല്ലായെങ്കിൽ നമ്മുടെ അടുത്ത വീട്ടിൽ കാണുന്ന ജീവിതം ആണ് ഈ സിനിമ. നഷ്ട്ടപെട്ട, കിട്ടാൻ കൊതിക്കുന്ന, അല്ലായെങ്കിൽ കൗമാരത്തിൽ കിട്ടിയ ഒരു ചെറിയ പ്രണയത്തിന്റെ അംശം ഈ സിനിമയിൽ ഉണ്ട്. വല്ലാത്തൊരു അനുഭവം ആണത്. ഒരിക്കലും നിങ്ങൾ മോശം എന്ന് പറയില്ല. കാത്തിരിക്കുക, പ്രാർഥിക്കുക, ജോബി ജോര്‍ജ് കുറിച്ചു.

ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട. 

ALSO READ : അര്‍ജുന്‍ അശോകനൊപ്പം മാത്യു തോമസും മഹിമ നമ്പ്യാരും; 'ബ്രൊമാന്‍സ്' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു