
കൊച്ചി: പ്രേമലു റിലീസ് ചെയ്തിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് കഴിഞ്ഞ വാരാന്ത്യം മികച്ചതായിരുന്നുആയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം പ്രേമലു നേടിയത് മൂന്ന് കോടിയോളം ആണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
ചിത്രം ആഗോളതലത്തിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. അതായത് 2024 ലെ ആദ്യത്തെ 50 കോടി ക്ലബ് മലയാള ചിത്രം ആയിരിക്കും പ്രേമലു എന്നാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. യുവ തലമുറയുടെ പള്‍സ് മനസിലാക്കിയെടുത്ത റോം കോം ചിത്രമാണ് ഗിരീഷ് എഡി എന്ന സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം നസ്ലിന്‍ മമിത തുടങ്ങിയ യുവാക്കളുടെ ഗംഭീര അഭിനയവും. ഗ്യാരണ്ടി പ്രൊഡക്ഷന്‍ ഹൗസായ ഭവന സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണ്.
അതേ സമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് നടന്‍ നസ്ലിന്‍റെ വളര്‍ച്ച. മുന്‍പ് മമ്മൂട്ടി ചിത്രമായ മധുര രാജയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരു വ്യക്തമാകാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിന്‍ ഇന്ന് മമ്മൂട്ടി ചിത്രത്തിനൊപ്പം മത്സരിച്ച് 50 കോടിയിലേക്ക് കുതിക്കുന്ന ചിത്രത്തിലെ നായകനായി വളര്‍ന്നിരിക്കുന്ന എന്ന കാര്യമാണ് വൈറലാകുന്നത്. ഇത് സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയാണ്.
2019ല്‍ പുറത്തിറങ്ങിയ പ്രേമലു സംവിധായകന്‍ ഗിരീഷ് എഡി തന്നെ സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. നസ്ലിന്‍റെ കരിയറിലെ തന്നെ വന്‍ വിജയമായിരിക്കുകയാണ് ഇപ്പോള്‍ പ്രേമലു.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. നസ്ലിൻ മമിത ബൈജു എന്നിവര്‍ക്ക് പുറമേ ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽത്താഫ്, മീനാനക്ഷി തുടങ്ങി നിരവധി പേർ വേഷമിട്ടിരുന്നു. ഭാവനാ സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഗിരീഷും കിരൺ ജോസിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
അതേ സമയം എന്നാൽ മമ്മൂട്ടിയുടെ ഭ്രമയുഗവും അമ്പത് കോടി ക്ലബില്‍ എത്തിയേക്കും എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. വെറും നാല് ദിവസത്തിൽ 30 കോടി അടുപ്പിച്ച് നേടിയെന്നാണ് ട്രാക്കർന്മാർ പറയുന്നത്. അങ്ങനെയെങ്കിൽ ഒരുപക്ഷേ ആദ്യ 50കോടി ചിത്രം ഭ്രമയുഗം ആകാനും സാധ്യത ഏറെയാണ്.
ട്ടിയുടെ രാക്ഷസ നടനം; വെറും നാല് ദിവസത്തില്‍ വാലിബന്‍റെ ലൈഫ് ടൈം കളക്ഷന്‍ തൂക്കി 'ഭ്രമയുഗം' !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ