കന്നഡ ദൃശ്യത്തിലെ സീത, ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യാ നായര്‍

By Web TeamFirst Published Aug 3, 2021, 9:32 PM IST
Highlights

കന്നഡ ദൃശ്യം രണ്ടിലും നവ്യാ നായര്‍ ആണ് നായിക.

മലയാളത്തില്‍ മാത്രമായിരുന്നില്ല ഒട്ടേറെ ഭാഷകളില്‍ വിജയം സ്വന്തമാക്കിയ ചരിത്രമാണ് ദൃശ്യത്തിന്. ദൃശ്യം ഒന്ന് മാത്രമല്ല രണ്ടും വൻ വിജയം സ്വന്തമാക്കി. ഇപോഴും ദൃശ്യത്തിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. ഇപോഴിതാ ദൃശ്യം കന്നഡയുടെ വിശേഷം പങ്കുവയ്‍ക്കുകയാണ് നവ്യാ നായര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

ദൃശ്യ എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം. മലയാളത്തില്‍ മീന ചെയ്‍ത വേഷത്തില്‍ സീതയായി നവ്യാ നായര്‍ കന്നഡയില്‍ അഭിനയിച്ചു. രണ്ടാം ഭാഗത്തിലും നവ്യാ നായര്‍ തന്നെയാണ് നായിക. പി വാസു സംവിധാനം ചെയ്യുന്ന സിനിമയിലെ സീത എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നവ്യാ നായര്‍.

ആദ്യ ഭാഗവും സംവിധാനം ചെയ്‍തത് പി വാസു തന്നെയാണ്.

രാജേന്ദ്ര പൊന്നപ്പ എന്ന നായകകഥാപാത്രമായി എത്തുന്നത് രവിചന്ദ്രൻ ആണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!