'ഒന്നും അറിയില്ല എന്ന് അറിയുന്നിടത്തു നിന്ന് തുടങ്ങുന്നു അറിവ്', മനു മാഷിനെ കുറിച്ച് നവ്യാ നായര്‍

By Web TeamFirst Published Mar 27, 2021, 7:31 PM IST
Highlights

മനു മാഷ് തന്റെ നൃത്തത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് നവ്യാ നായര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നവ്യാ നായര്‍. നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മനു മാഷിനൊപ്പമുള്ള ഫോട്ടോയാണ് ഇത്.

സ്‍കൂള്‍ കാലഘട്ടത്തിലേ കലാരംഗങ്ങളില്‍ മികവ് തെളിയിച്ചാണ് നവ്യാ നായര്‍ സിനിമയിലേക്ക് എത്തുന്നത്. സിനിമയിലെത്തിയ ശേഷവും നൃത്തരംഗത്തോടുള്ള താല്‍പര്യം കുറഞ്ഞിട്ടില്ല. നന്ദനം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നവ്യാ നായര്‍ വിവിധ വേദികളില്‍ നൃത്തം അവതരിപ്പിക്കാറുണ്ട്. അടുത്തിടെ മനു എന്ന ഗുരുവിന്റെ കീഴിലാണ് നവ്യാ നായര്‍ നൃത്തം പഠിക്കുന്നത്. തന്റെ പുതിയ ഫോട്ടോകള്‍ നവ്യാ നായര്‍ ഇപോള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. മനു മാഷിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് നവ്യാ നായര്‍.

മനു മാഷ്. കലയെ കൂടുതൽ അറിയാൻ ആസ്വദിക്കാൻ ,ഇന്ത്യൻ സംസ്‍കാരത്തെ നെഞ്ചോടടക്കി പിടിക്കാൻ പിടിക്കാൻ , ബഹുമാനിക്കാൻ , ഒക്കെയും ഈ വലിയ മനുഷ്യന്റെ സ്വാധീനമെന്ന് നവ്യാ നായര്‍ പറയുന്നു.

ഓരോ തവണ അടവുകൾ  തിരുത്തുമ്പോഴും ,തിരുത്തപ്പെടുന്നത് എന്നിലെ ഞാൻ എന്ന തോന്നൽ തന്നെ. നമുക്കൊന്നും ഒന്നും അറിയില്ല എന്ന് അറിയുന്നിടത്തു നിന്ന് തുടങ്ങുന്നു അറിവ് . പ്രണാമമെന്നും നവ്യാ നായര്‍ പറയുന്നു.

click me!