എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട; മകൻ ഉത്തരവാദിത്തം കാട്ടുന്നതിനെ കുറിച്ച് നവ്യാ നായര്‍

Web Desk   | Asianet News
Published : Mar 28, 2020, 07:27 PM IST
എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട; മകൻ ഉത്തരവാദിത്തം കാട്ടുന്നതിനെ കുറിച്ച് നവ്യാ നായര്‍

Synopsis

ക്വാററ്റൈൻ സമയത്ത് സായ് കൃഷ്‍ണ വീട് വൃത്തിയാക്കുന്നതിനെ കുറിച്ചാണ് നവ്യാ നായര്‍ വ്യക്തമാക്കിയത്.

കൊവിഡ് 19നെ പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയാൻ വേണ്ടിയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം ക്വാറന്റൈൻ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്നവരുമുണ്ട്. അങ്ങനെ വീട്ടിലെ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്ന മകൻ സായ്‍ കൃഷ്‍ണയെ കുറിച്ചാണ് നവ്യാ നായര്‍ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നത്.

ഹോം ക്വാറന്റൈൻ. പുതിയ പാഠങ്ങള്‍ പഠിക്കുന്നു. എന്റെ ജീവനാണ് മകൻ. എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട എന്നാണ് അവൻ പറഞ്ഞത്. അത് എനിക്ക് ഇഷ്‍ടപ്പെട്ടു. സായി ഒരു ഗാഡ്‍ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയല്‍ ടൈം കളികള്‍ കളിക്കാനും വലിയവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാനുമാണ് ഇഷ്‍ടം. ഉത്തരവാദിത്തമുള്ള ജോലികള്‍. അവന്റെ സ്‍നേഹവും സന്തോഷവും എന്റെ മനസ് കീഴ്‍പ്പെടുത്തിക്കളഞ്ഞുവെന്നും നവ്യാ നായര്‍ പറയുന്നു. ക്വാററ്റൈൻ സമയത്ത് സായ് കൃഷ്‍ണ വീട് വൃത്തിയാക്കുന്നതിനെ കുറിച്ചാണ് നവ്യാ നായര്‍ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടി രേഖ വീണ്ടും വിവാഹിതയാകുന്നോ?, വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍
'അവിടെ അപ്പോള്‍ നമ്മളെ എല്ലാവരും ഒറ്റപ്പടുത്തും', അനുഭവം പറഞ്ഞ് ധന്യ മേരി വർഗീസ്