'നായകൻ മീണ്ടും വരാ', ഓര്‍മ വരുന്നത് മോഹൻലാലിനെയെന്ന് തമിഴ് നടൻ സിദ്ധാര്‍ഥ്

Published : Sep 27, 2023, 11:53 AM IST
'നായകൻ മീണ്ടും വരാ', ഓര്‍മ വരുന്നത് മോഹൻലാലിനെയെന്ന് തമിഴ് നടൻ സിദ്ധാര്‍ഥ്

Synopsis

നായകൻ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് മോഹൻലാലിനെയെന്ന് നടൻ സിദ്ധാര്‍ഥ്.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നടനാണ് മോഹൻലാല്‍. അതുകൊണ്ടുതന്നെ മറുഭാഷയിലെ മുൻനിര താരങ്ങള്‍ വരെ മോഹൻലാലിന് ആരാധകരായുണ്ട്. മോഹൻലാലിനെ നായകനായി കാണാൻ കൊതിക്കുന്ന താരങ്ങള്‍ അന്യ ഭാഷയിലുമുണ്ട്. തമിഴ് യുവ നടൻ സിദ്ധാര്‍ഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കമല്‍ഹാസൻ നായകനായ ഹിറ്റ് തമിഴ് ചിത്രമായിരുന്നു വിക്രം.  നായകൻ മീണ്ടും വരാ എന്ന് തുടങ്ങുന്ന ഗാനം വിക്രത്തിലേതായിരുന്നു. ആ ഗാനം കേള്‍ക്കുമ്പോള്‍ എപ്പോഴും തനിക്ക് ഓര്‍മ വരിക മോഹൻലാലിനെയാണ് എന്നാണ് നടൻ സിദ്ധാര്‍ഥ് വ്യക്തമാക്കുന്നത്. സിദ്ധാര്‍ഥ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ചിറ്റാ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.

മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നേരാണ്. സംവിധാനം ജീത്തു ജോസഫാണ്. നീതി തേടുന്നു എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.

മോഹൻലാല്‍ നായകനാകുന്ന മറ്റൊരു പ്രധാനപ്പെട്ട ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്നു എന്ന ഒരു പ്രത്യേകതയുള്ളതിനാല്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠനാണ്. മോഹൻലാലിന് പുറമേ സൊണാലീ കുല്‍ക്കര്‍ണി, മനോജ്, ഹരീഷ് പേരടി, രാജീവ് പിള്ളൈ, ഹരിപ്രശാന്ത്, മണികണ്ഠൻ ആര്‍ ആചാരി, സുചിത്ര നായര്‍, സഞ്‍ജന ചന്ദ്രൻ, ഡാനിഷ് എന്നിവരും മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read More: കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്