'ആദ്യ രാജ്യാന്തര പുരസ്‌കാരം', സന്തോഷം പങ്കുവെച്ച് വിഘ്‍നേശ് ശിവനും നയൻതാരയും

Published : Aug 10, 2021, 01:20 PM ISTUpdated : Aug 10, 2021, 01:23 PM IST
'ആദ്യ രാജ്യാന്തര പുരസ്‌കാരം', സന്തോഷം പങ്കുവെച്ച് വിഘ്‍നേശ് ശിവനും നയൻതാരയും

Synopsis

 'കൂഴങ്കല്‍'  എന്ന സിനിമയ്‍ക്കാണ് അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം ലഭിച്ചത്.


റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര അവാര്‍ഡ് തന്റെ റൗഡി പിക്‌ചേഴ്‍സ് നിര്‍മിച്ച ചിത്രം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ വിഘ്‍നേശ് ശിവൻ. 'കൂഴങ്കല്‍'  എന്ന സിനിമയ്‍ക്കാണ് അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം ലഭിച്ചത്. സിനിമയ്‍ക്ക് ഒട്ടേറെ അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. കാമുകിയായ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ്  വിഘ്‍നേശ് ശിവൻ സന്തോഷം അറിയിക്കുന്നത്.

അവാര്‍ഡ് ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. ആദ്യ രാജ്യാന്തര പുരസ്‌കാരം ആണെന്നും പറഞ്ഞാണ് വിഘ്‍നേശ് ശിവൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പി എസ് വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‍നേശ് ശിവന്റെ അടുത്ത നിര്‍മാണ ചിത്രത്തില്‍ നയൻതാരയാണ് നായിക.

നയന്‍താരയും വിഘ്‍നേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മൂന്നാമത്തെ പ്രോജക്ട് ആയിരുന്നു 'കൂഴങ്കല്‍' 

നയന്‍താര പുതിയ സിനിമ 'നെട്രികണ്‍' ഒട.ടി റിലീസിന് ഒരുങ്ങുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു ചിത്രം ഓഗസ്റ്റ് 13 ന് പ്രേക്ഷകരിലേക്ക് എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്. വസന്ത് രവി നായകനാവുന്ന 'റോക്കി'യും റൗഡി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഏഴ് കടല്‍ ഏഴ് മലൈയുടെ മേക്കിംഗ് വീഡിയോ പുറത്ത്
തെലുങ്കിലും ആ മാന്ത്രിക സംഖ്യ, കളക്ഷനില്‍ ദ പാരഡൈസ് മുന്നോട്ട്