
നടി നയൻതാര പ്രധാന റോളില്‍ എത്തുന്ന 'നെട്രികൺ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിലിന്ദ് റാവു ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നെട്രികൺ.
നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. കൗതുകവും അതോടൊപ്പം തീവ്രവും ധ്വനിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ. മുഖത്ത് മുറുവോടെ നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം.
വിഘ്നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രികൺ. പ്രണയകാലം എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അജ്മല്‍ അമീറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
രജനീകാന്ത് നായകനായി 1981ല്‍ പുറത്തിറങ്ങിയ നെട്രികണ്‍ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ പേരാണ് നയൻതാരയുടെ പുതിയ സിനിമയ്ക്കും നൽകിയിരിക്കുന്നത്. സിനിമയുടെ പേര് ഉപയോഗിക്കാൻ കവിതാലയ പ്രൊഡക്‌ഷൻസ് അനുമതി നൽകിയതായി വിഘ്നേശ് ശിവൻ വെളിപ്പെടുത്തിയിരുന്നു.
#NetriKann First Look! 😍 #NetriKannFirstLook Vignesh ShivN #MilindRau #RowdyPictures Kross Pictures India Pvt Ltd
Posted by Nayanthara Kurian on Thursday, 22 October 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ