നയൻതാരയുടെ പുതിയ ചിത്രം തുടങ്ങി

Published : Mar 19, 2023, 04:39 PM IST
നയൻതാരയുടെ പുതിയ ചിത്രം തുടങ്ങി

Synopsis

നീലേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധായകൻ.

തെിന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നയൻതാരയുടെ പുതിയ പ്രൊജക്റ്റിന് തുടക്കമായി. നീലേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധാനം. ശങ്കറിന്റെ സഹ സംവിധായകനാണ് നീലേഷ്. ജയ്, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന നയൻതാരയുടെ പ്രൊജക്റ്റിന്റെ ഛായാഗ്രാഹണം ദിനേഷ് കൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്.

'കണക്റ്റ്' എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അശ്വിൻ ശരണവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മണികണ്ഠൻ കൃഷ്‍ണമാചാരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു

നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്‍ വര്‍ഷം ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം' എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബോധ്യമായിരുന്നു.

നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു. നയൻതാര നായികയായിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതും പ്രഖ്യാപിച്ചതുമായി നിരവധിയുണ്ട്. റൗഡി പിക്ചേഴ്‍സിന്റെ ബാനറില്‍ വിഘ്‍നേശ് ശിവൻ നിര്‍മിച്ച് ആര്‍ എസ് സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇരൈവനി'ല്‍ ജയം രവിയുടെ നായികയായും നയൻതാര വേഷമിടുന്നു.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍