
തെന്നിന്ത്യയിലെ ലോഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര, സൂപ്പർ താരപവിയിലേക്ക് എത്താൻ ചെറുതല്ലാത്ത പ്രയത്നം തന്നെ നടത്തിയിരുന്നു. ഭാഷാഭേദമെന്യെ നിരവധി ആരാധകരുള്ള നയൻതാര ബിഗ് സ്ക്രീനിൽ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിട്ട് 20 വർഷങ്ങളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഈ അവസരത്തിൽ ബോളിവുഡിലും നയൻസ് സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം 'ജവാനി'ലൂടെയാണ് നയൻതാര ബോളിവുഡിൽ എത്തുന്നത്. ഈ അവസരത്തിൽ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ഹിന്ദിയിൽ ഇതുവരെ അവസരം ലഭിച്ചില്ലെന്നാണ് നയൻതാര പറയുന്നത്. "നേരത്തെയുള്ള സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. എന്നാൽ ഇന്ന് അത് മാറി. സാഹചര്യങ്ങൾക്ക് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണം. ഒരു നല്ല സിനിമ കണ്ടാൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകർ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കിൽ
അവ അംഗീകരിക്കും"എന്നും നയൻതാര പറഞ്ഞു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു താരം.
അതേസമയം, നെറ്റ്ഫ്ലിക്സിനാണ് ജവാന്റെ ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. 120 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം. ചിത്രത്തിന്‍റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയ്ക്കാണെന്നാണ് വിവരം. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങള്‍ ചേര്‍ത്താല്‍ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്.
കല്യാണിയുടെ കഥ പറഞ്ഞ 'അമ്പാടി തുമ്പി കുഞ്ഞും..'; 'മാളികപ്പുറം' പാട്ടെത്തി
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.