ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രം​ഗത്ത്, അമ്മയിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, അൻസിബയെ കേൾക്കാൻ എക്സിക്യൂട്ടീവ്

Published : May 24, 2026, 07:41 AM IST
Tini Tom

Synopsis

ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൊച്ചി: താരസംഘടനയായ അമ്മയിൽ കൂടുതൽ പ്രശ്നങ്ങൾ. ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രം​ഗത്തെത്തി. അമ്മ ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നൽകി. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച അൻസിബയെ കേൾക്കൻ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അൻസിബയോട് അമ്മ ഓഫീസിൽ വരാൻ നിർദേശിച്ചു. എന്നാൽ, എക്‌സിക്യൂട്ടിവിനു മുന്നിൽ എത്തുന്നതിൽ തീരുമാനമെടുത്തില്ലെന്ന് അൻസിബ അറിയിച്ചു. സംഘടനക്കുള്ളിലെ തർക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങൾ. ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശനംങ്ങൾ പരിഹരിക്കാനാണ് ഭാരവാഹികളിടെ ശ്രമം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പെരുന്നാൾ ദിനത്തിൽ 'കാട്ടാളൻ' എത്തുന്നു; റിലീസിന് ഇനി 5 നാൾ! അഡ്വാൻസ് ബുക്കിംഗിന് തുടക്കം
'ഒരു നടിയാണെന്നുള്ള അംഗീകാരം ലഭിക്കണമെങ്കിൽ മലയാളത്തിൽ തന്നെ അഭിനയിക്കണം'; തുറന്നുപറഞ്ഞ് മീന