ഞാന്‍ സംസാരിച്ചാല്‍ പലര്‍ക്കും മാപ്പു പറയേണ്ടി വരും, മുൻ കാമുകന് മുന്നറിയിപ്പുമായി ഗായിക നേഹ കക്കര്‍

Web Desk   | Asianet News
Published : Feb 20, 2020, 01:37 PM IST
ഞാന്‍ സംസാരിച്ചാല്‍ പലര്‍ക്കും മാപ്പു പറയേണ്ടി വരും, മുൻ കാമുകന് മുന്നറിയിപ്പുമായി ഗായിക നേഹ കക്കര്‍

Synopsis

മുൻ കാമുകൻ ഹിമാൻഷിന് മുന്നറിയിപ്പുമായി ഗായിക നേഹ കക്കര്‍.

ഗായിക നേഹ കക്കറും ഹിമാൻഷും തമ്മിലുള്ള പ്രണയം സിനിമാ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും പിരിയുകയും ചെയ്‍തു. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് ഇരുവരും ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. പ്രണയം തകര്‍ന്നതിന് കാരണം ഹിമാൻഷിന്റെ തെറ്റായ പ്രവൃത്തികളാണെന്ന് നേഹ പറഞ്ഞിരുന്നു. ആരോപണം തെറ്റാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്ന  ഹിമാൻഷിന് മുന്നറിയിപ്പ് നല്‍കുകയാണ് നേഹ.

എന്റെ പ്രവൃത്തികള്‍ നല്ലതാണ്. അതുകൊണ്ടു തന്നെ ഞാനിപ്പോള്‍ സന്തോഷവതിയാണ്. എന്റെ കര്‍മഫലം ഞാന്‍ അനുഭവിക്കുകയാണ്. എന്റെ പേരില്‍ ആരും പ്രശസ്‍തരാകാന്‍ നോക്കേണ്ട. അതിനു ശ്രമിച്ചാല്‍ തീര്‍ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. സൂക്ഷിച്ചോ, ഞാന്‍ വാ തുറന്നാല്‍ പലര്‍ക്കും മാപ്പു പറയേണ്ടി വരും. നിങ്ങളുടെ അച്ഛനെയും അമ്മയെയും സഹോദരിയേയുമെല്ലാം ഞാന്‍ ഇവിടെ കൊണ്ടുവരും എന്നും മറക്കരുത്. ഞാനാണ് വില്ലന്‍ എന്ന മട്ടിലുള്ള പ്രചാരണം ഒന്നും വേണ്ട. ഇത് നിങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അവസാനത്തെ മുന്നറിയിപ്പ്. എന്റെ അടുത്തേക്ക് വരാന്‍ നോക്കേണ്ട. എന്നെപ്പറ്റിയുള്ള സംസാരവും വേണ്ട- നേഹ കക്കാര്‍ പറയുന്നു.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി