പാടാനെത്തിയത് മുത്തശ്ശി ലോണെടുത്ത രൂപയും കൊണ്ട്; മത്സരാർത്ഥിക്ക് നേഹ നല്‍കിയ സമ്മാനം കണ്ട് കയ്യടിച്ച് ആരാധകർ

By Web TeamFirst Published Nov 29, 2020, 5:39 PM IST
Highlights

ജയ്പൂരിലെ ഒരു തുണിക്കടയിലെ ജോലിക്കാരനായിരുന്നു ഷഹ്സാദ്. മുത്തശ്ശിയായിരുന്നു അദ്ദേഹത്തെ വളർത്തിയത്. 'ഇന്ത്യൻ ഐഡൽ 2020' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി മുത്തശ്ശി അയ്യായിരം രൂപ ലോണെടുക്കുകയായിരുന്നു.

രുപിടി മികച്ച ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് നല്‍കിയ ഗായികയാണ് നേഹ കക്കര്‍. പല റിയാലിറ്റി ഷോകളിലും നേഹ വിധി കര്‍ത്താവായി എത്താറുണ്ട്. ഇപ്പോഴിതാ പാട്ടുപാടാന്‍ എത്തിയ മത്സരാര്‍ത്ഥിയുടെ വിഷമം കണ്ട് നേഹ നല്‍കിയ സമ്മാനമാണ് ആരാധക ഹൃദയം കീഴടക്കുന്നത്. ജയ്പൂർ സ്വദേശിയായ ഷെഹ്സാദ് അലി എന്ന മത്സരാർത്ഥിയെയാണ് നേഹ സഹായിച്ചത്. 

മുത്തശ്ശി ലോൺ എടുത്തു നൽകിയ 5000 രൂപയും കൊണ്ടാണ് ഷെഹ്സാദ് അലി മുംബൈയിലേക്ക് വണ്ടി കയറിയത്. ജയ്പൂരിലെ ഒരു തുണിക്കടയിലെ ജോലിക്കാരനായിരുന്നു ഷഹ്സാദ്. മുത്തശ്ശിയായിരുന്നു അദ്ദേഹത്തെ വളർത്തിയത്. 
'ഇന്ത്യൻ ഐഡൽ 2020' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്ന ഷഹ്സാദിന്റെ ആഗ്രഹം സഫലമാക്കാൻ വേണ്ടി മുത്തശ്ശി അയ്യായിരം രൂപ ലോണെടുക്കുകയായിരുന്നു. ഒഡിഷനിടെയാണ് തന്റെ അവസ്ഥ ഷഹ്സാദ് വിവരിച്ചത്.

ഇതോടെ ഷോയിലെ വിധി കർത്താവായ നേഹ ഒരു ലക്ഷം രൂപ സമ്മാനമായി ഷഹ്സാദിന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഷോയുടെ മറ്റൊരു ജഡ്ജായ വിശാൽ ദദ്​ലാനിയും ഷെഹ്സാദിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ​ഗായകരിൽ ഒരാളാണ് നേഹ. ഒക്ടോബർ 24ന് നേഹയുടെ വിവാഹമായിരുന്നു. ​ഗായകൻ കൂടിയായ രോഹൻപ്രീത് സിങ്ങിനെയാണ് നേഹ വിവാഹം ചെയ്തത്. 

click me!