
സന്‍ ഫ്രാന്‍സിസ്കോ: ഗെയിംസ് റഡാറിന്‍റെ റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഷോകളായ ആർക്കെയ്ൻ സീസൺ 2, സ്ക്വിഡ് ഗെയിം സീസൺ 2 എന്നിവഓൺലൈനിൽ ചോർന്നതായി വിവരം. ഇതിന് ഉത്തരവാദിയായ വ്യക്തിക്കായി നെറ്റ്ഫ്ലിക്സ് തിരിച്ചലിലാണ് എന്നാണ് വിവരം.
എക്‌സ് ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സോഷ്യൽ മീഡിയ ഉപയോക്താവിനെ കോടതിയില്‍ നേരിട്ട് ഹാജറാക്കാന്‍ നിര്‍ബന്ധിക്കുന്ന സബ്പീന പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് എന്നാണ് വിവരം.
സബ്പീന എന്നത് ഒരു നിയമ ഉത്തരവാണ്, ഇത് ഒരു വ്യക്തിയെ കോടതിയിൽ ഹാജരായി മൊഴി നൽകാൻ നിർബന്ധിതനാക്കുന്നു, അല്ലെങ്കില്‍ ആവശ്യമായ രേഖകളോ തെളിവുകളോ നൽകാൻ ആവശ്യപ്പെടുന്നു.
ഇത് അവഗണിച്ചാൽ പിഴയോ ജയിലോ പോലുള്ള ശിക്ഷകൾ ലഭിക്കും.
സീരിസിലെ സ്പോയിലറുകള്‍ എക്സില്‍ വെളിപ്പെടുത്തിയ @jacejohns4n എന്ന ഉപയോക്താവിന്‍റെ അക്കൗണ്ട് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിന്‍റെ നിയമങ്ങൾ ലംഘിച്ചതിന് ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും എക്സ് നീക്കം ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെയാണ് നെറ്റ്ഫ്ലിക്സ് സബ്പീന പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിച്ചത് എന്നാണ് വിവരം.
2023 ഓഗസ്റ്റിൽ നെറ്റ്ഫ്ലിക്സ് ആനിമേഷൻ പരമ്പര ചോർന്നതുമായി ബന്ധപ്പെട്ടും ഈ അക്കൗണ്ടിനെ സംശയിക്കുന്നു എന്നാണ് വിവരം. 2024 സെപ്റ്റംബറിൽ ഇപ്പോള്‍ സസ്പെന്‍റ് ചെയ്യപ്പെട്ട എക്സ് അക്കൗണ്ട് ചോര്‍ച്ചയുടെ ഉത്തരവാദിത്വം അവകാശപ്പെട്ട് ഒരു അഭിമുഖം നല്‍കിയിരുന്നു.
തന്‍റെ പേര് ജെയ്‌സ് ഫോർ ജോൺസൺ എന്നാണെന്നും അത് ഒറിജിനല്‍ അല്ലെന്നും ഇയാള്‍ പറഞ്ഞു. സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടന്‍റ് ചോർച്ച നടത്തിയത് താന്‍ ആണെന്നും. ആർക്കെയ്ൻ എസ് 02, ഹാർട്ട്‌സ്റ്റോപ്പർ എസ് 03, പ്ലാങ്ക്ടൺ മൂവി, ടെർമിനേറ്റർ സീറോ, ഡാൻ ഡാൻ ഡാൻ എന്നിവ ചോർത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇയുനോ എന്ന ഡബ്ബിംഗ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിൽ നിന്നാണ് ചോർച്ചയുണ്ടായതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഈ ചോര്‍ച്ചയ്ക്ക് പിന്നില്‍ തനിക്കൊരു പ്ലാന്‍ ഉണ്ടെന്നും അതിന്‍റെ ആദ്യഘട്ടമാണ് ഇപ്പോള്‍ കാണുന്നതെന്നും ഇയാള്‍ അഭിമുഖത്തില്‍ ആവകാശപ്പെട്ടിരുന്നു.
300 കോടിയുടെ തീയറ്റര്‍ നേട്ടം; പക്ഷെ 'അമരന്' ഒടിടി റിലീസ് ഇളവ് ഇല്ല, പടം എത്തുക ഈ ഡേറ്റിന്!
'ഞാനെന്താ മണ്ടനോ?': സ്ത്രീ 2വിന്‍റെ വന്‍ വിജയത്തിന് ശേഷം ആ ചോദ്യത്തിന് രാജ്കുമാർ റാവുവിന്‍റെ ഉത്തരം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ