തുക മടക്കിവേണം, വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്

Published : Jul 20, 2022, 06:43 PM IST
തുക മടക്കിവേണം, വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്

Synopsis

വിഘ്‍നേശ് ശിവൻ വിവാഹ ഫോട്ടോകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് നെറ്റ്ഫ്ലിക്സിന്റെ നോട്ടീസ്.

അടുത്തകാലത്ത് തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു നയൻതാരയുടേതും വിഘ്‍നേശ് ശിവന്റേതും. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി, എ ആര്‍ റഹ്‍മാൻ തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹത്തിന് എത്തിയിരുന്നു. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹ സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്ലിക്സ് വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നോട്ടീസ് അയച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം ഡോക്യു ഫീച്ചറായി നെറ്റ്‍ഫ്ലിക്സ് സ്‍ക്രീൻ ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 25 കോടി രൂപയ്‍ക്കാണ് വിവാഹ സംപ്രേഷണ അവകാശം നെറ്റ്‍ഫ്ലിക്സ് വാങ്ങിയത്. ഗൗതം വാസുദേവ് മേനോൻ ആണ് വിവാഹം നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം.

തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‍കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്‍മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചിരുന്നു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഇത്. 

വിവാഹം കഴിഞ്ഞതിന് ശേഷം ഫോട്ടോകള്‍ വിഘ്‍നേശ് ശിവൻ തന്നെയാണ് പുറത്തുവിട്ടത്.  വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ചില അതിഥികള്‍ക്കൊപ്പമുള്ള ഫോട്ടോയും വിഘ്‍നേശ് ശിവൻ പങ്കുവെച്ചു. രജനികാന്ത്, ഷാരൂഖ് ഖാൻ, എ ആര്‍ റഹ്‍മാൻ തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു വിഘ്‍നേശ് ശിവൻ പങ്കുവെച്ചത്. ഇത് കരാര്‍ ലംഘനമാണ് എന്നാണ് നെറ്റ്‍ഫ്ലിക്സ് പറയുന്നത്. വിഘ്‍നേശ് ശിവൻ - നയൻതാര വിവാഹ ചിലവുകളടക്കം നെറ്റ്ഫ്ലിക്സ് ആയിരുന്നു വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുക മടക്കിത്തരണം എന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നെറ്റ്‍ഫ്ലിക്സ് വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Read More : ചിമ്പുവിന്റെ മെഗാ ഹിറ്റ് 'മാനാട്' റീമേക്കിന്, നായകനാകാൻ റാണ ദഗുബാട്ടി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ