‘നിങ്ങള്‍ നയന്‍ ആയിരിക്കും, പക്ഷെ ഞങ്ങള്‍ക്ക് പത്തില്‍ പത്താണ്‘; നയന്‍താരയ്ക്ക് ആശംസയുമായി നെറ്റ്ഫ്‌ളിക്‌സ്

By Web TeamFirst Published Nov 18, 2020, 9:53 PM IST
Highlights

നയന്‍ എന്ന നടിയുടെ ചുരക്കപ്പേരിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ആശംസ.

തെന്നിന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർസ്റ്റാർ‘ നയൻതാരയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ നയന്‍താരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫള്കിസ്. നയന്‍ എന്ന നടിയുടെ ചുരക്കപ്പേരിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ആശംസ.

"നിങ്ങള്‍ നയന്‍ ആയിരിക്കും, പക്ഷെ ഞങ്ങള്‍ക്ക് നിങ്ങള്‍ 10/10 ആണ്,’ ഹാപ്പി ബര്‍ത്ത് ഡേ," എന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.

You may be Nayan, but you'll always be a 10/10 for us! Happy Birthday, !

— Netflix India (@NetflixIndia)

പിറന്നാള്‍ ദിനത്തില്‍ താരം നായികയായെത്തുന്ന നിഴല്‍ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. 

click me!