'ഹാപ്പി ന്യൂ ഇയറി'ന് തൃശൂരിൽ തുടക്കം, പ്രധാന കഥാപാത്രമായി ഗൗരി നന്ദ

Published : Jan 19, 2023, 03:16 PM ISTUpdated : Jan 19, 2023, 03:17 PM IST
'ഹാപ്പി ന്യൂ ഇയറി'ന് തൃശൂരിൽ തുടക്കം, പ്രധാന കഥാപാത്രമായി ഗൗരി നന്ദ

Synopsis

ഗൗരി നന്ദയ്ക്കൊപ്പം മാളവിക മേനോൻ, മറീന മൈക്കിൾ, ലക്ഷ്‍മി നന്ദൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ സനീഷ് ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാപ്പി ന്യൂ ഇയർ'. ഗൗരി നന്ദ, മാളവിക മേനോൻ, മറീന മൈക്കിൾ, ലക്ഷ്‍മി നന്ദൻ എന്നിവരാണ് 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സനീഷ് ഉണ്ണികൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്യൂരില്‍ തുടങ്ങി.

റിയാസ് ഖാൻ, വിനോദ് കോവൂർ,കലേഷ്, വിജയകൃഷ്‍ണൻ,നന്ദു ആനന്ദ്,ബിജു മണികണ്ഠൻ,ആദിർഷ, സ്വപ്‍ന പിള്ള, നീരജ, സാരംഗി കൃഷ്‍ണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ഹാരിസ് ദേശമാണ്. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല. സനീഷ് ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ കലാ സംവിധാനം അഖില്‍ റോയ് ആണ്.

'ഹാപ്പി ന്യൂ ഇയർ' എന്ന ചിത്രം നിര്‍മിക്കുന്നത് ഗ്രീഷ്‍മ സുധാകരൻ ആണ്. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെഹമൂദ് കാലിക്കറ്റ്. നികേഷ് നാരായണനാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ .

അമല്‍ ചന്ദ്രനാണ് ചിത്രത്തിന്റെ മേക്കപ്പ്.  'ഹാപ്പി ന്യൂ ഇയര്‍' എന്ന പുതിയ ചിത്രത്തിന്റെ വസ്ത്രാലങ്കാരം  നിര്‍വഹിക്കുന്നത് ഖാലിദ് അബൂബക്കർ ആണ്. പരസ്യകല കൃഷ്‍ണ പ്രസാദ് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ നഹാസ് ആർ കെ, രഞ്ജിത്ത് കൃഷ്‍ണ മോഹൻ, അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു, ദുർഗ്ഗ,അഭിനവ്, സ്റ്റിൽസ് പ്രശാന്ത് ഐ ഐഡിയ, പിആർ ഒഎ എസ് ദിനേശ് എന്നിവരാണ് 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'തിരുച്ചിദ്രമ്പല'ത്തിന്റെ വിജയം ആവര്‍ത്തിക്കാൻ വീണ്ടും ഒന്നിക്കുന്നു, ധനുഷിനൊപ്പം സണ്‍ പിക്ചേഴ്‍സ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി നോവല്‍', പുതിയ സന്തോഷം വെളിപ്പെടുത്തി ബിഗ് ബോസ് താരം അനീഷ്
അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ