
ഫ്യുജി ഫിലിം എന്‍എഫ്ആര്‍ (നിയോ ഫിലിം റിപ്പബ്ലിക്) കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്ലോബൽ അക്കാദമി അവാർഡിന്റെ അവാർഡ് ദാന ചടങ്ങ് ജനുവരി 25 ന് താജ് വിവാന്തയിൽ വച്ച് നടത്തപെട്ടു. മൂന്നു ദിവസത്തെ സമ്മിറ്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ 15 വ്യത്യസ്ത വിഭാഗങ്ങളിലേക്ക് മികച്ച ചിത്രങ്ങള്‍ക്ക് അവാർഡുകൾ നൽകപ്പെട്ടു.
മികച്ച ഷോർട്ട് ഫിലിനുള്ള അവാർഡ് വാസീം അമീർ സംവിധാനം ചെയ്ത ദി ഷോ എന്ന ചിത്രം സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് ദിലു മാളിയേക്കൽ സംവിധാനം ചെയ്ത അൽവിദാ - ദി ലാസ്റ്റ് ഗുഡ്ബൈ എന്ന ചിത്രം നേടി. മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയ, വിഷ്ണു മോഹനും ദേവേന്തുവും സംവിധാനം ചെയ്ത സാരി & സ്ക്രബ് എന്ന ചിത്രത്തിനൊപ്പം മികച്ച രണ്ടാമത്തെ ഡോക്യൂമെന്ററിക്കുള്ള അവാർഡിന് കെ. എൻ ഹരിപ്രസാദ് സംവിധാനം ചെയ്ത മേൽവിലാസം എന്ന ചിത്രം അർഹമായി. മികച്ച ആനിമേഷൻ ഫിലിമായി ആശ രാജൻ സംവിധാനം ചെയ്ത ഫൈൻഡിംഗ് യു എന്ന ചിത്രം തിരഞ്ഞെടുക്കപെട്ടു.
മികച്ച ഷോർട്ട് ഫിലിം ഡയറക്ടർ ആയി ഒരു വിശുദ്ധ താരാട്ട് എന്ന ചിത്രത്തിന്റെ സംവിധായകനായ വിനീഷ് വാസു അർഹനായി. മികച്ച സിനിമാട്ടോഗ്രാഫർ ആയി അൽവിദാ- ദി ലാസ്റ്റ് ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ മൃദുൽ എസ്സ് അവാർഡ് കരസ്ഥമാക്കി. മികച്ച സൗണ്ട് ഡിസൈനർ ആയി ജീവി- ദി ക്രീച്ചര്‍ എന്ന ചിത്രത്തിൽ ധനുഷ് നായനാർ അവാർഡ് സ്വന്തമാക്കിയപ്പോൾ മികച്ച അഭിനേതാവിനുള്ള അവാർഡ് പുഷ്പ പാന്റ് അൽവിദാ - ദി ലാസ്റ്റ് ഗുഡ്ബൈ എന്ന ചിത്രത്തിലെ നടന് ലഭിച്ചു. മികച്ച എഡിറ്റർ അവാർഡ് സ്പ്ളിറ്റ് എന്ന ചിത്രത്തിൽ പ്രവർത്തിച്ച ബോബി നിക്കോളാസും അലൻ ഇഹ്‌സാനും സ്വന്തമാക്കി.
ALSO READ : ഇനി ഉണ്ണി മുകുന്ദനൊപ്പം; 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരള വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ