'കാര്‍ത്തികേയ' ഫെയിം നിഖിലിന്റെ ത്രില്ലര്‍ ചിത്രം, ഗാനം പുറത്ത്

Published : Jun 11, 2023, 06:57 PM ISTUpdated : Aug 18, 2023, 09:55 PM IST
'കാര്‍ത്തികേയ' ഫെയിം നിഖിലിന്റെ ത്രില്ലര്‍ ചിത്രം, ഗാനം പുറത്ത്

Synopsis

നിഖില്‍ സിദ്ധാര്‍ഥിന്റെ 'സ്‍പൈ' എന്ന ചിത്രത്തിലെ ഗാനം പുറത്ത്.

'കാര്‍ത്തികേയ' എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നടനാണ് നിഖില്‍ സിദ്ധാര്‍ഥ്. 'കാര്‍ത്തികേയ 2' പാൻ ഇന്ത്യൻ ചിത്രമാകുകയും വൻ വിജയം സ്വന്തമാക്കുകയും ചെയ്‍തതിനാല്‍ നിഖില്‍ സിദ്ധാര്‍ഥയ്‍ക്ക് രാജ്യമൊട്ടാകെ ആരാധകരമുണ്ടായി. അതിനാല്‍ നിഖില്‍ സിദ്ധാര്‍ഥയുടെ പുതിയ സിനിമയുടെ അപ്‍ഡേഷനുകള്‍ ഒട്ടേറെ പേര്‍ കാത്തിരിക്കുന്നുമുണ്ട്. നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്‍പൈ'യുടെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

വിവിധ ഭാഷകളില്‍ രാജ്യമെമ്പാടുമായി ത്രില്ലര്‍ ചിത്രമായി എത്തുന്ന 'സ്‍പൈ'യിലെ മനോഹരമായ ഗാനം 'ഝൂം ഝൂം' ആണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണി, രമ്യ ബഹെറ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീചരണ്‍ സ്‍പൈയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം '18 പേജെസ്' ആയിരുന്നു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു. നടൻ ചിമ്പുവും ഒരു ഗാനമാലപിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. നവീൻ നൂലിയാണ് ചിത്രസംയോജനം നിര്‍വഹിച്ചത്.

'കാര്‍ത്തികേയ 2'വിലും നായികയായ അനുപമ പരമേശ്വൻ തന്നെയാണ് '18 പേജെസി'ലും നിഖില്‍ സിദ്ധാര്‍ഥയ്‍ക്ക് ജോഡിയായി എത്തിയത്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കും അനുപമയ്‍ക്കുമൊപ്പം ദിനേശ് ജേത്, സരയു റോയ്, അജയ്, ബ്രഹ്‍മജി, രഘു ബാബു, രവി വര്‍മ, രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ '18 പേജെസ്' എന്ന ചിത്രത്തില്‍ അണിനിരന്നു.  '18 പേജെസ്' റൊമാന്റിക് ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ.

Read More: പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ