കാര്‍ത്തികേയ 2 താരം നിഖില്‍ നായകനാകുന്ന 'സ്വയംഭൂ': ഫസ്റ്റ്ലുക്ക് ഇറങ്ങി

By Web TeamFirst Published Jun 1, 2023, 8:59 PM IST
Highlights

ഭരത് കൃഷ്ണമാചാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും 'കെജിഎഫ്'ലൂടെ പ്രശസ്തനായ രവി ബസ്രൂർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. 

ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം ടോളിവുഡില്‍ നിന്നും വന്ന് അപ്രതീക്ഷിത ഹിറ്റായ ചിത്രമായിരുന്നു കാര്‍ത്തികേയ 2. ഭാരതീയ മിത്തിനെ അടിസ്ഥാനമാക്കിയ ഈ ചിത്രം 200 കോടിയോളം നേടി. ഇതിലെ നായകന്‍ നിഖില്‍ വീണ്ടും ഒരു പീരിയിഡ് ആക്ഷന്‍ ത്രില്ലറുമായി എത്തുന്നു. സ്വയംഭൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്‍റെ റോളാണ് നിഖിലിന് എന്നാണ് സൂചന.

നിഖിലിന്‍റെ ജന്മദിനത്തിലാണ് സിനിമയുടെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഒരു യുദ്ധകളത്തില്‍ കുന്തവും, പരിചയുമായി യുദ്ധ സന്നദ്ധനായി നില്‍ക്കുന്ന പോര്‍വീരനായി നിഖിലിനെ ഇതില്‍ കാണാം. കടുവയുടെ ചിഹ്നമുള്ള കൊടിയും പാശ്ചാത്തലത്തിലുണ്ട്. 

ഭരത് കൃഷ്ണമാചാരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും 'കെജിഎഫ്'ലൂടെ പ്രശസ്തനായ രവി ബസ്രൂർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. പിക്സല്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങും. 

സ്വയംഭൂ എന്നാൽ "സ്വയം ജനിച്ചത്" അല്ലെങ്കിൽ "ബാഹ്യ ശക്തിയില്ലാതെ ജനിച്ചത്" എന്നാണ് അർത്ഥമാക്കുന്നത്. ചിത്രത്തിന്‍റെ ആദ്യഘട്ട ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. അതേ സമയം നിഖില്‍ ഇപ്പോള്‍ സ്പൈ എന്ന ഒരു ചിത്രം ചെയ്യുകയാണ്. അതിനൊപ്പം തന്നെ രാം ചരണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന ദ ഇന്ത്യ ഹൌസില്‍ ഒരു പ്രധാന വേഷത്തില്‍ നിഖില്‍ എത്തുന്നുണ്ട്. 

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

അഡ്ജസ്റ്റ് ചെയ്യണമെന്ന് തമിഴ് സിനിമയിൽ നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാര്‍
 

click me!