കാര്‍ത്തികേയ 3ന് വൻ ബജറ്റ്, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Mar 18, 2024, 01:25 PM IST
കാര്‍ത്തികേയ 3ന് വൻ ബജറ്റ്, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

നിഖില്‍ സിദ്ധാര്‍ഥയുടെ കാര്‍ത്തികേയയുടെ മൂന്നാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിഖില്‍ സിദ്ധാര്‍ഥയുടേതായി കാര്‍ത്തികേയയുടെ രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ഇനി കാര്‍ത്തികേയയുടെ മൂന്നാം ഭാഗവും വരും എന്നത് വ്യക്തമായതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. കാര്‍ത്തികേയ 3 ഒരുക്കുന്നത് 100 കോടി ബജറ്റിലായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചന്ദ്രൂ മൊന്ദേടിയാണ് കാര്‍ത്തികേയയുടെ സംവിധാനം. നിഖില്‍ സിദ്ധാര്‍ഥയുടെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയപ്പോള്‍ സ്വാതി റെഡ്ഡി നായികയായി. കാര്‍ത്തികേയ രണ്ടില്‍ മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനായിരുന്നു നായികയായി എത്തിയത്. കാര്‍ത്തികേയ 3 2024ല്‍ തന്നെ തുടങ്ങും എന്നും റിപ്പോര്‍ട്ടുണ്ട്.

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം 'സ്വയംഭൂ' ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം  ഭരത് കൃഷ്‍ണമാചാരിയാണ്. 'സ്വയംഭൂ' പ്രമേയം പുറത്തുവിട്ടിട്ടില്ല. 'സ്വയംഭൂ' ഒരു പാൻ ഇന്ത്യൻ ചിത്രം ആയി എത്തുമ്പോള്‍ സംയുക്തയാണ് നായിക.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ' ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥിയായി എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു 'സ്‍പൈ'യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്‍പൈയുടെ ഛായാഗ്രാഹണം. സംഗീതം വിശാല്‍ ചന്ദ്രശഖറായിരുന്നു.

Read More: ആറാമാഴ്‍ചയിലും ഞെട്ടിച്ച് പ്രേമലു, കേരളത്തില്‍ ഞായാറാഴ്‍ച നേടിയത് വൻ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക