Jo & Jo trailer : നിഖില വിമല്‍ നായികയാകുന്ന 'ജോ & ജോ', ട്രെയിലര്‍ പുറത്തുവിട്ടു

Published : Apr 28, 2022, 11:18 AM ISTUpdated : Apr 28, 2022, 11:30 AM IST
Jo & Jo trailer : നിഖില വിമല്‍ നായികയാകുന്ന 'ജോ & ജോ', ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

നിഖില വിമല്‍ നായികയാകുന്ന ചിത്രം 'ജോ & ജോ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.

നിഖില വിമല്‍ നായികയാകുന്ന പുതിയ സിനിമയാണ് 'ജോ ആൻഡ് ജോ'. നവാഗതനായ അരുണ്‍ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ ഡി ജോസിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. ആങ്ങളയും പെങ്ങളുടെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Jo & Jo trailer).

നിഖില വിമലിന് പുറമേ മാത്യു തോമസ്, നസ്‍ലെന്‍, ജോണി ആന്റണി, സ്‍മിനു സി ജോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.  'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അന്‍സാര്‍ ഷായാണ്.  ചമൻ ചാക്കോയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധാനം  നിമേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ. മേക്കപ്പ് സിനൂപ് രാജ്.

വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, എഡിറ്റിംഗ് ചമൻ ചാക്കോ, സൗണ്ട് ഡിസൈനിംഗ് സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്‍ദുൾ ബഷീർ, പിആർഒ എ എസ് ദിനേശ്.

Read More : ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂവൻസര്‍മാരില്‍ ആദ്യ പത്തില്‍ ആലിയ ഭട്ടും

ലോകമെമ്പാടും ഉള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആലിയ  ഭട്ട് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ഇൻഫ്ലൂൻസര്‍ മാര്‍ക്കറ്റിംഗ് ഹബ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആലിയ ഭട്ട് ആറാം സ്ഥാനത്താണ് ഇടംപിടിച്ചത് (Alia Bhatt).

ആലിയ ഭട്ടിന് ഇൻസ്റ്റാഗ്രാമില്‍ 64 മില്യണ്‍ ഫോളോവേഴ്‍സ് ആണ് ഉള്ളഥ്. 3.57 ശതമാനമാണ് എൻഗേജ്‍മെന്റ് റേറ്റ്.'സ്പൈഡര്‍മാൻ' താരം സെൻഡേയയാണ് ഒന്നാം സ്ഥാനത്ത്'. ടോം ഹോളണ്ട് ആണ് രണ്ടാം സ്ഥാനത്ത്.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും അടുത്തിടെയാണ് വിവാഹിതരായത്. രണ്‍ബിര്‍ കപൂറിന് ഒപ്പമുള്ള ചിത്രം  'ബ്രഹ്‍മാസ്‍ത്ര'യാണ് ഇനി ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനുള്ളതും. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആലിയ ഭട്ടിന് പ്രതീക്ഷകളുള്ള ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്.  അയൻ മുഖര്‍ജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‍മാസ്‍ത്ര'.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക.  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'.നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.  അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.  

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയത് 'ഗംഗുഭായ് കത്തിയാവാഡി'യാണ്. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു.  മോശമല്ലാത്ത പ്രകടനമാണ് ചിത്രം തിയറ്ററുകളില്‍ നടത്തിയത്.

സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തിയത്.

ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ  ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.

'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.  'റഹിം ലാല' എന്ന കഥാപാത്രമായി അജയ്‍ ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പദ്‍മാവതി'നു ശേഷം എത്തിയ സഞ്‍ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'.  സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'ഗംഗുഭായ്  കത്തിയവാഡി' ചിത്രത്തിലെ ഗാനങ്ങള്‍ക്കും റിലീസിനു മുന്നേ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആലിയ ഭട്ടിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ മികച്ച ഒന്നാണ് 'ഗംഗുഭായ് കത്തിയവാഡിയിലേത് എന്നായിരുന്നു സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക