നടി നിഖില വിമലിന്‍റെ അച്ഛന്‍ അന്തരിച്ചു

Published : Dec 02, 2020, 10:27 PM IST
നടി നിഖില വിമലിന്‍റെ അച്ഛന്‍ അന്തരിച്ചു

Synopsis

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം

യുവ ചലച്ചിത്ര താരം നിഖില വിമലിന്‍റെ അച്ഛന്‍ തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടന്‍ റോഡില്‍ എം ആര്‍ പവിത്രന്‍ (61) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ ആയിരുന്നു അദ്ദേഹം.

തൃച്ചംബരം എന്‍എസ്എസ് ശ്മശാനത്തില്‍ നാളെ രാവിലെ പത്തിനാണ് സംസ്‍ക്കാരം. സിപിഐ (എംഎല്‍) മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കലാമണ്ഡലം വിമലാദേവി. അഖിലയും മകളാണ്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍