ദിലീപിന്റെ വരാനിരിക്കുന്ന ഒന്‍പത് സിനിമകള്‍

Published : Jul 07, 2019, 12:56 PM ISTUpdated : Jul 07, 2019, 01:04 PM IST
ദിലീപിന്റെ വരാനിരിക്കുന്ന ഒന്‍പത് സിനിമകള്‍

Synopsis

ദിലീപിനെ നായകനാക്കി പ്രീ പ്രൊഡക്ഷന്‍, ചിത്രീകരണ, ആലോചനാ ഘട്ടങ്ങളിലുള്ളത് ഒന്‍പതോളം സിനിമകളാണ്. 

വ്യാസന്‍ കെ പിയുടെ സംവിധാനത്തില്‍ ദിലീപും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശുഭരാത്രി' ഈ വാരമാണ് തീയേറ്ററുകളിലെത്തിയത്. ഈ വര്‍ഷം പുറത്തെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് 'ശുഭരാത്രി'. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ എത്തിയ 'കോടതിസമക്ഷം ബാലന്‍ വക്കീല്‍' ആയിരുന്നു ആദ്യ ചിത്രം. ദിലീപിനെ നായകനാക്കി പ്രീ പ്രൊഡക്ഷന്‍, ചിത്രീകരണ, ആലോചനാ ഘട്ടങ്ങളിലുള്ളത് ഒന്‍പതോളം സിനിമകളാണ്. 

ജാക്ക് ഡാനിയല്‍

ദിലീപും തമിഴ് താരം അര്‍ജുനും ഒന്നിക്കുന്ന ചിത്രം. രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്നത് എസ് എല്‍ പുരം ജയസൂര്യ. നിര്‍മ്മാണം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിജു തമീന്‍സ്. ചിത്രീകരണം പുരോഗമിയ്ക്കുന്നു

പ്രൊഫസര്‍ ഡിങ്കന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. 3ഡിയിലാണ് ചിത്രം. ഒരു മാജിക്കുകാരന്റെ റോളിലാണ് ദിലീപ്. റാഫിയുടേതാണ് തിരക്കഥ. നമിത പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍. നിര്‍മ്മാണം അവസാന ഘട്ടത്തില്‍.

പിക്ക് പോക്കറ്റ് 

ദിലീപ് പോക്കറ്റടിക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രം. സംവിധാനം ബാലചന്ദ്രകുമാര്‍. ഈ ചിത്രം ഉപേക്ഷിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ദിലീപ് പ്രോജക്ട് ആയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 

പറക്കും പപ്പന്‍ 

ദിലീപ് സൂപ്പര്‍ഹീറോ വേഷത്തിലെത്തുന്ന ചിത്രം. സംവിധാനം വിയാന്‍ വിഷ്ണു. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് പ്രഖ്യാപിച്ച പ്രോജക്ട് ആണിത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യ ചിത്രം. 

കേശു ഈ വീടിന്റെ നാഥന്‍

ദിലീപിനെ നായകനാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂരാണ് രചന. 

ഈ പ്രോജക്ടുകള്‍ കൂടാതെ ദിലീപിനെ നായകനാക്കി സീനിയര്‍ സംവിധായകരായ ജോഷിയുടെയും പ്രിയദര്‍ശന്റെയും ഓരോ ചിത്രങ്ങളും ആലോചനാ ഘട്ടത്തിലാണെന്നാണ് വിവരം. ഒപ്പം സുഗീതിന്റെയും വിനീത് കുമാറിന്റെയും ചിത്രങ്ങളും പറഞ്ഞു കേള്‍ക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി